HOME
DETAILS
MAL
ധനസഹായത്തിന് അപേക്ഷിക്കാം
backup
May 08 2017 | 19:05 PM
കോട്ടയം :ജയില്‍ മോചിതരായവര്‍, ഏഴ് വര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നവരുടെ നിര്‍ധനരായ ആശ്രിതര്‍, നല്ല നടപ്പ് നിയമ പ്രകാരം ജില്ലാ പ്രൊബേഷന്‍ ഓഫിസറുടെ മേല്‍നോട്ടത്തിന് കീഴിലുളള പ്രൊബേഷണര്‍മാര്‍, സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ട മുന്‍ താമസക്കാര്‍, ഗവ. ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിന്നും ഒഴിവാക്കപ്പെട്ട എക്‌സ് പ്യൂപ്പിള്‍സ് എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു.
പദ്ധതിയെ സംബന്ധിച്ച വിശദവിവരങ്ങളും മാതൃകാ അപേക്ഷാഫോറവും കോട്ടയം അണ്ണാന്‍കുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫിസില്‍ ലഭിക്കും. നേരത്തെ ഇത്തരത്തില്‍ ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 9. ഫോണ്‍: 0481 2300548
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."