ഒ.എന്‍.ജി.സിയില്‍ 25 ഒഴിവ്
ഒ.എന്‍.ജി.സി പെട്രോ അഡീഷന്‍സ് ലിമിറ്റഡില്‍ (ഒ.പി.എ.എല്‍) 25 ഒഴിവിലേക്ക് അപേക്ഷിക്കാം. എക്‌സിക്യൂട്ടീവ്, നോണ്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലാണ് അവസരം. എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ മെക്കാനിക്കല്‍ മെയിന്റനന്‍സ് - 1, ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് - 2, ഇന്‍സ്ട്രുമെന്റ് മെയിന്റനന്‍സ് - 2, ക്വാളിറ്റി ലാബ്‌സ് - 1, എന്‍വയോണ്‍മെന്റ് - 2, മാര്‍ക്കറ്റിങ് - 1, ഫിനാന്‍സ് 2, ഐ.ടി - 1, ലീഗല്‍ - 1 എന്നിങ്ങനെയും നോണ്‍ എക്‌സിക്യൂട്ടീവ് യു ആന്‍ഡ് ഒ ഓപറേഷന്‍സ് - 6, മെക്കാനിക്കല്‍ മെയിന്റനന്‍സ് - 2, ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് - 1, ഐ.ടി - 1, സെക്യൂരിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ - 2 എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത, പ്രായപരിധി തുടങ്ങി വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.opalindia.in website എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."