കൊവിഡ് വാക്സിന് ഈവര്‍ഷം അവസാനത്തോടെ: ലോകാരോഗ്യ സംഘടന
ജനീവ: ഈവര്‍ഷം അവസാനത്തോടെ ഫലപ്രദമായ ഒരു കൊവിഡ് വാക്സിന് ലഭ്യമാവുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അധാനം ഗെബ്രിയേസസ്. എന്നാല്‍ ഏതാണ് ആ വാക്സിനെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
നമുക്ക് വാക്സിനുകള്‍ ആവശ്യമാണ്. ഈവര്‍ഷം അവസാനത്തോടെ ഒരു വാക്സിന് തയാറാകുമെന്ന് പ്രതീക്ഷയുണ്ട്. കൊവിഡ് മഹാമാരി സംബന്ധിച്ച് രണ്ടു ദിവസമായി നടന്ന ഡബ്ല്യു.എച്ച്.ഒ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിന്റെ സമാപനത്തില്‍ ടെഡ്രോസ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കൊവാക്സ് പദ്ധതിക്കു കീഴില്‍ ഒന്‍പത് വാക്സിനുകള്‍ പരീക്ഷണത്തിലുണ്ട്.
2021 അവസാനത്തോടെ 200 കോടി ഡോസ് വാക്സിന് ലോകമാകെ വിതരണ ചെയ്യാനുദ്ദേശിച്ചുള്ള പദ്ധതിയാണ് കൊവാക്സ്. യു.എസ് ഇതില്‍ അംഗമല്ല.
അതേസമയം തങ്ങള്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ വാക്സിന് ലോകമാകെ വിതരണം ചെയ്യാനായി നല്കാന് തയാറാണെന്ന് കഴിഞ്ഞ ദിവസം ചൈന ഡബ്ല്യു.എച്ച്.ഒയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."