മംഗളൂരു വിമാനാപകടത്തിന് ഇന്നേക്ക് ഒന്‍പത് വര്‍ഷം
കാസര്‍കോട്: രാജ്യത്തെ നടുക്കിയ മംഗളൂരു വിമാനാപകടത്തിന് ഇന്നേക്ക് ഒന്‍പത് വര്‍ഷം പൂര്‍ത്തിയായി. അതേസമയം, അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള അര്‍ഹമായ നഷ്ടപരിഹാരം ഇപ്പോഴും പൂര്‍ണമായി ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഹരജിയിലെ നിയമനടപടികള്‍ സുപ്രിംകോടതിയില്‍ നടന്നു വരികയാണ്.
2010 മെയ് 22ന് രാവിലെ 6.15 ഓടെയാണ് രാജ്യത്തെ നടുക്കിയ വിമാനാപകടം നടന്നത്. പുലര്‍ച്ചെ 1.30 ഓടെ ദുബൈയില്‍നിന്ന് ജീവനക്കാര്‍ ഉള്‍പ്പെടെ 164 പേരുമായി മംഗളൂരുവിലേക്ക് പുറപ്പെട്ട ഐ.എക്‌സ് 812 ബോയിങ് 737 വിമാനമാണ് മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയും കടന്നു മലഞ്ചെരുവിലേക്ക് വീണ് കത്തിയമര്‍ന്നത്. അപകടത്തില്‍ 5 വിമാന ജീവനക്കാര്‍ ഉള്‍പ്പെടെ 158 പേര്‍ കൊല്ലപ്പെട്ടിരുന്നു. കണ്ണൂര്‍ ജില്ലയിലെ മാഹിന്‍ ഉള്‍പ്പെടെ ആറ് പേരാണ് അന്ന് രക്ഷപ്പെട്ടത്. അപകടത്തില്‍ കാസര്‍കോട്, മംഗളൂരു, ഉഡുപ്പി ഭാഗങ്ങളിലെ യാത്രക്കാരാണ് മരിച്ചത്.
പൈലറ്റ് ഗ്ലൂസികയുടെ പിഴവാണ് അപകടത്തിന് കാരണമായതെന്ന് അപകടം സംബന്ധിച്ച് അന്വേഷണം നടത്തിയ ഏജന്‍സി കണ്ടെത്തിയതായി പിന്നീട് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പൈലറ്റും അപകടത്തില്‍ കൊല്ലപ്പെട്ടതോടെ തുടര്‍ന്നുള്ള അന്വേഷണങ്ങളും നിശ്ചലമായി. സെര്‍ബിയന്‍ പൗരനായ പൈലറ്റ് ഗ്ലൂസിക പതിനായിരം മണിക്കൂര്‍ വിമാനം പറത്തുകയും 7.500 മണിക്കൂറോളം കമാന്റായും പ്രവര്‍ത്തിച്ചയാളായിരുന്നു. ഇന്ത്യക്കാരനായ സഹപൈലറ്റ് അഹ്‌ലുവാലിയ വിമാനം ഇറങ്ങുമ്പോള്‍ വേഗത കൂടിയതിനാല്‍ ഗോ എറൗണ്ട് നിര്‍ദേശം മൂന്നു തവണ ഗ്ലുസികയ്ക്ക് നല്‍കിയെങ്കിലും അത് അദ്ദേഹം അനുസരിക്കാതെ വന്നതോടെയാണ് അപകടം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിമാനത്താവളത്തില്‍ റണ്‍വേയില്‍ തൊടേണ്ട ഭാഗവും കടന്നു വളരെ മുന്നോട്ടു പോയ വിമാനം റണ്‍വേയില്‍ തൊടുകയും അതിവേഗം ഓടുന്നതിനിടയില്‍ പൊട്ടിപിളരുകയും ചെയ്തിരുന്നു. അപകടം സംഭവിച്ചാല്‍ അയാട്ട നിയമപ്രകാരമുള്ള തുക തന്നെ അധികൃതര്‍ കൊടുത്തില്ലെന്നും യാത്രക്കാരുടെ ബാഗേജുകള്‍ക്ക് പോലും അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയില്ലെന്നും ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഇതേത്തുടര്‍ന്ന് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് രൂപികരിച്ച 'അശൃരൃമള േഢശരശോ െഎമാശഹ്യ അീൈരശമശേീി' എന്ന സംഘടന അര്‍ഹതപ്പെട്ട നഷ്ടപരിഹാര തുക ബന്ധുക്കള്‍ക്ക് നേടി കൊടുക്കാന്‍ നിയമ നടപടികള്‍ നടത്തി വരുകയാണ്. നഷ്ടപരിഹാര തുക ഇനിയും ലഭിക്കാന്‍ ബാക്കിയുളളവര്‍ക്ക് വേണ്ടി സംഘടന വഴി അബ്ദുല്‍ സലാം സമര്‍പ്പിച്ച ഹരജി ഇപ്പോഴും സുപ്രിംകോടതിയില്‍ നിയമ നടപടികളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."