രാജിവ് ഗാന്ധിയെ അനുസ്മരിച്ചു
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ 28ാം ചരമവാര്‍ഷികത്തില്‍ സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ ന്യൂഡല്‍ഹിയിലെ വീര്‍ഭൂമിയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
പിതാവ് സൗമ്യനും സ്നേഹനിധിയും ദയാലുവുമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു. സ്നേഹനിധിയും എല്ലാവരേയും മാനിക്കുന്നവനാവണമെന്നും അദ്ദേഹം തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ആരേയും വെറുക്കരുത്, അദ്ദേഹത്തിന്റെ ചരമവാര്‍ഷികത്തില്‍ സ്നേഹനിധിയായ പിതാവിനെ കുറിച്ച് അഭിമാനത്തോടെ ഞാന്‍ ഓര്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രിയങ്കാ ഗാന്ധിയും പിതാവിനുവേണ്ടി തന്റെ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. കുട്ടിയായിരിക്കുമ്പോള്‍ രാജിവ് ഗാന്ധിക്കൊപ്പം നില്ക്കുന്ന ഫോട്ടോയും ഹരിവന്ഷ് റായ് ബച്ചന്റെ കവിതയും ചേര്‍ത്താണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഒരുമിച്ചാണ് വീര്‍ഭൂമിയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ്, മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി തുടങ്ങിയവരും വീര്‍ഭൂമിയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജിവ് ഗാന്ധിയെ അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."