കാത്തിരുന്ന വേനല്‍ മഴയെത്തി കാന്തല്ലൂര്‍ മേഖലയില്‍ വ്യാപക നാശം
മറയൂര്‍: കാത്തിരുന്ന വേനല്‍മഴ എത്തിയപ്പോള്‍ കാന്തല്ലൂര്‍ മേഖലയില്‍ വന്‍ കൃഷിനാശം. മഴയോടൊപ്പം പെയ്തിറങ്ങിയ ആലിപ്പഴമാണ് കൂടുതല്‍ വിനയായത്. കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്.
100 ഏക്കറിലധികം ശീതകാല പച്ചക്കറി കൃഷിയും പഴത്തോട്ടങ്ങളും നശിച്ചു. കടുത്ത വേനലിനെ അതിജീവിച്ച് കൃഷി ചെയ്യുന്നതിനായി വന്‍ തുകയാണ് കര്‍ഷകര്‍ക്ക് ചിലവഴിക്കേണ്ടി വന്നത്. ഇവയെല്ലാം മഴയില്‍ നഷ്ടമായതിനാല്‍ കര്‍ഷകരുടെ ദുരിതം ഇരട്ടിയായിരിക്കൂകയാണ്. ക്യാരറ്റ്, ബീന്‍സ്, കാബേജ്, വെളുത്തുള്ളി ഉള്‍പ്പെടയുള്ള വിളകള്‍ക്കാണ് അപ്രതീക്ഷിത നാശം സംഭവിച്ചത്. മഴയോടൊപ്പം ആലിപ്പഴം പൊഴിഞ്ഞതാണ് കര്‍ഷകരുടെ പ്രതീക്ഷകള്‍ തല്ലികെടുത്തിയത്. വരൂം ദിവസങ്ങളില്‍ മഴപെയ്തില്ലെങ്കില്‍ വിളകള്‍ കരിഞ്ഞുപോകാന്‍ സാധ്യത ഏറെയാണെന്ന് കര്‍ഷകര്‍ പറയുന്നു.
വേനല്‍ പഴങ്ങളാണ് വിളവെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേ പൊഴിഞ്ഞു വീണത് . മരം നിറയെ കായ്ച്ചു നിന്നിരുന്ന പീച്ച് പഴങ്ങള്‍ , പ്ലംസ്, ബ്ലാക്ക്‌ബെറി, പാഷന്‍ ഫ്രൂട്ട് എന്നിവയാണ് മൂന്ന് മണിക്കൂര്‍ നീണ്ട മഴയില്‍ നശിച്ചത്. കരിമ്പില്‍ തോട്ടങ്ങളിലും ആലിപ്പഴം വീണത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
വെട്ടുകാട് മാശിയിലെ ഹെക്ടര്‍ കണിക്കിന് വരുന്ന കരിമ്പിന്‍ തോട്ടങ്ങള്‍ക്കാണ് ആലിപ്പഴം ദോഷകരമായത്. കാന്തല്ലൂരിലെ മറയൂര്‍ ശര്‍ക്കര ഉത്പാദകരായ പുത്തൂര്‍ വിജയന്‍, രതീഷ് കുമാര്‍, സുധാകരന്‍, രംഗസ്വാമി എന്നിവരുടെ കരിമ്പിന്‍ തോട്ടങ്ങള്‍ക്കാണ് നാശം സംഭവിച്ചത്. ഏറ്റവും അധികം നശിച്ചത് വെളുത്തുള്ളി കൃഷിയാണ്. 25 ഹെക്ടിറിലധികം വെളുത്തുള്ളി കൃഷിയാണ് കാന്തല്ലൂര്‍, പെരുമല, കീഴാന്തൂര്‍, നാരാച്ചി, കുളച്ചിവയല്‍ എന്നിവടങ്ങളിലായി നശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."