കിംഗ് അബ്ദുല്ലാഹ് മെഡിക്കല്‍ സിറ്റി മലയാളീസ് ദുരിതാശ്വാസ നിധി കൈമാറി
റിയാദ്: മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റലിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ ''കിങ് അബ്ദുള്ള മെഡി സിറ്റി മലയാളീസ്'' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ സംഭാവന നല്‍കി.
സംഘടനയുടെ പ്രധിനിധി ഷഫീഖ് കരുനാഗപ്പള്ളിയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി മുഖ്യമന്ത്രിയുടെ അധിക ചുമതല വഹിക്കുന്ന വ്യവസായ വകുപ്പു മന്ത്രി ഇ .പി ജയരാജന് ചെക്ക് കൈമാറിയത്.
പുതുവസ്ത്രങ്ങളും ഭക്ഷണവും ശുചീകരണോപാധികളുമടങ്ങിയ അഞ്ഞൂറു കിലോയിലധികം വരുന്ന അവശ്യവസ്തുക്കള്‍ ആദ്യഘട്ടത്തില്‍ നാട്ടിലെത്തിച്ചതിന് പുറമേയാണിത്.
മലയാളി ഹജ് തീര്‍ഥാടകര്‍ക്കായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇന്‍ഫെര്‍മേഷന്‍ സെന്റര്‍ സേവനങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു.
തീര്‍ഥാടകര്‍ക്കുള്ള സൗജന്യ ഡയാലിസിസ്, രോഗിക്കള്‍ക്കുള്ള കൂട്ടിരിപ്പ്, ഭാഷാ സഹായം, മെഡിക്കല്‍ കൗണ്‍സിലിംഗ്, കേരളീയ ഭക്ഷണം ,നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ സഹായ നിധി,തുടങ്ങിയ സേവനങ്ങള്‍ കൂട്ടായ്മ ലഭ്യമാക്കിയിരുന്നു. മിര്‍ഷാദ് പന്തിരിക്കര (പ്രസിഡന്റ് ), ഷാഫി മണ്ണാര്‍കാട് (സെക്രട്ടറി), അന്‍സാര്‍ ചിറകിന്‍കീഴ് (വൈ.പ്രസിഡന്റ് ), അസ്ഹര്‍ പാലക്കാട് (ജോ. സെക്രട്ടറി) ,ശമീം നരിക്കുനി (ട്രഷറര്‍), സിദ്ധീഖ് കുണ്ടറ (ജോ. ട്രഷറര്‍) എന്നിവരടങ്ങുന്ന കമ്മറ്റിയാണ് 'കിങ് അബ്ദുള്ള മെഡി. സിറ്റി മലയാളീ 'സിന്റെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."