HOME
DETAILS

ആല്‍വാര്‍ കൂട്ടബലാത്സംഗം: നാലുപേര്‍ക്ക് ജീവപര്യന്തം

  
backup
October 07 2020 | 04:10 AM

%e0%b4%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ac%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%82%e0%b4%97

 


ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ കഴിഞ്ഞ വര്‍ഷം നടന്ന പ്രമാദമായ കൂട്ടബലാത്സംഗക്കേസില്‍ നാലു പ്രതികള്‍ക്കു ജീവപര്യന്തം. സംഭവത്തിന്റെ വിഡിയോ പ്രചരിപ്പിച്ച അഞ്ചാം പ്രതിക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. 2019 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഭര്‍ത്താവിന്റെ മുന്‍പില്‍വച്ച് തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും പിന്നീട് ഇതിന്റെ വിഡിയോ പ്രചരിപ്പിച്ചെന്നുമായിരുന്നു 19കാരിയായ ദലിത് യുവതി പരാതി നല്‍കിയിരുന്നത്. സംഭവത്തില്‍ ജയ്പൂരിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പ്രതികളായ ഹന്‍സ്രാജ് ഗുര്‍ജാര്‍, ഛോട്ടേലാല്‍ ഗുര്‍ജാര്‍, അശോക് ഗുര്‍ജാര്‍, ഇന്ദ്രജ് ഗുര്‍ജാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്. വിഡിയോ പ്രചരിപ്പിച്ച മുകേഷ് എന്നയാള്‍ക്കാണ് അഞ്ചു വര്‍ഷം തടവ്. ദേശീയപാതയില്‍നിന്നു ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഘം ഭര്‍ത്താവിന്റെ മുന്‍പില്‍വച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും ഇവരുടെ രണ്ടായിരം രൂപ മോഷ്ടിക്കുകയും ചെയ്തിരുന്നു.
കേസ് അന്നു ദേശവ്യാപകമായി ചര്‍ച്ചയാകുകയും രാജസ്ഥാന്‍ സര്‍ക്കാരിനെതിരേ ബി.ജെ.പി അടക്കമുള്ള കക്ഷികള്‍ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പൊലിസ് കൃത്യമായി ഇടപെടുന്നില്ലെന്നായിരുന്നു അന്നു രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ ബി.ജെ.പി ഉന്നയിച്ച പ്രധാന ആരോപണം. നിലവില്‍ ബി.ജെ.പി ഭരിക്കുന്ന ഹത്രാസില്‍ ദലിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും പൊലിസും സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരും പ്രതികള്‍ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആല്‍വാര്‍ കേസിലെ വിധി പുറത്തുവന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  2 months ago