HOME
DETAILS

ദക്ഷിണ ഭാരത കളരിക്ക് എഴുപത്തിയഞ്ച് വയസ്സ്

  
backup
May 08 2017 | 19:05 PM

%e0%b4%a6%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a3-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4-%e0%b4%95%e0%b4%b3%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8e%e0%b4%b4%e0%b5%81


മട്ടാഞ്ചേരി: ആയോധന കലയില്‍ കൊച്ചിക്കാര്‍ക്ക് സുപരിചിതമായ ദക്ഷിണ ഭാരത കളരിക്ക് എഴുപത്തിയഞ്ചിലേക്ക്.കടത്തനാട്ട് നിന്ന് കൊച്ചിയിലേക്ക് കുടിയേറിയ കെ.പരമു ആശാനാണ് 1942 ല്‍ ദക്ഷിണ ഭാരത കളരി സ്ഥാപിച്ചത്.വടക്കന്‍ കളരി മുറയുടെ ഈറ്റില്ലമായ കടത്തനാട്ട് നിന്നാണ് പരമു ആശാന്‍ കൊച്ചിയിലെത്തിയതെങ്കിലും വടക്കന്‍ തെക്കന്‍ സമ്പ്രദായങ്ങള്‍ കൂട്ടിയിണക്കിയുള്ള അഭ്യാസ മുറകളായിരുന്നു ഇവിടെ പഠിപ്പിച്ചിരുന്നത്.ഫോര്‍ട്ട്‌കൊച്ചി താമരപ്പറമ്പിലായിരുന്നു കളരിയുടെ ആദ്യ കേന്ദ്രം.അക്കാലത്ത് ബ്രീട്ടീഷ് ഭരണകൂടം തദ്ദേശീയരുടെ ആയോധന അഭ്യാസം നിരോധിച്ചിരുന്നതിനാല്‍ രഹസ്യമായിട്ടായിരുന്നു പരിശീലനം നടന്നിരുന്നത്.നിരവധി ശിഷ്യ ഗണങ്ങളുണ്ടായിരുന്ന പരമു ആശാന്‍ 1975 ല്‍ മരണപ്പെട്ടു.തുടര്‍ന്ന് പാപ്പച്ചന്‍ ആശാന്‍,കോലോത്ത് ശ്രീധരന്‍ ഗുരുക്കള്‍,മനോഹരന്‍ ആശാന്‍ എന്നിവരാണ് കളരി മുമ്പോട്ട് കൊണ്ട് പോയത്.പിന്നീട് പാപ്പച്ചനും മനോഹരനും സ്വന്തമായി കളരികള്‍ സ്ഥാപിച്ചതോടെ ദക്ഷിണ ഭാരത കളരിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ശ്രീധരന്‍ ഗുരുക്കളില്‍ വന്ന് ചേരുകയായിരുന്നു.നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് കളരി ഇന്നത്തെ നിലയിലെത്തുന്നത്.
താമരപ്പറമ്പിലെ കളരി കെട്ടിടം ശോചനീയാവസ്ഥയിലായപ്പോള്‍ കളരി ശ്രീധരന്റെ വീട്ടു മുറ്റത്തേക്ക് മാറ്റി.പിന്നീട് കുന്നുംപുറം,ചിരട്ടപ്പാലം എന്നിവടങ്ങളിലേക്ക് മാറ്റിയെങ്കിലും വീണ്ടും ഗുരുക്കളുടെ വീട്ട് മുറ്റത്ത് തന്നെയായി പരിശീലനം.കളരിക്ക് സ്വന്തമായി കെട്ടിടം വേണമെന്ന ആഗ്രഹത്താല്‍ ശ്രീധരന്‍ ഗുരുക്കള്‍ പലരേയും സമീപിച്ചെങ്കിലും കൊച്ചി മേയറായിരുന്ന ടി.എം.മുഹമ്മദാണ് ആ സ്വപ്നം സാക്ഷാല്‍ക്കരിച്ചത്.ടി.എം.മുഹമ്മദും കൗണ്‍സിലറായിരുന്ന എ.കെ.കാര്‍ത്തികേയനും മുന്‍കൈയെടുത്ത് ഫോര്‍ട്ട്‌കൊച്ചി വെളിയില്‍ ദക്ഷിണ ഭാരത കളരിക്കായി ഭൂമി പാട്ടത്തിന് അനുവദിച്ച് നല്‍കുകയായിരുന്നു.പിന്നീട് ഇവിടെ കെട്ടിടവും നിര്‍മ്മിച്ചു.2010 ല്‍ ശ്രീധരന്‍ ഗുരുക്കളുടെ മരണ ശേഷം കളരിയുടെ ചുമതല മകനായ അശ്വനികുമാര്‍ ഏറ്റെടുത്തു.അശ്വനി കുമാറും പത്‌നി മെറീനയുമാണ് ഇന്ന് കളരിയില്‍ പരിശീലനം നല്‍കുന്നത്.കൊച്ചിയില്‍ വനിത ഗുരുനാഥയുള്ള ഏക കളരിയും ഇതാണ്.ഇതിന് പുറമേ പാരമ്പര്യ കളരി മര്‍മ്മ ചികില്‍സയും യോഗ പരിശീലനവും ഇവിടെ നടക്കുന്നുണ്ട്.ഒമ്പതിനായിരത്തോളം പേര്‍ ഇതിനോടകം ഇവിടെ നിന്ന് പഠിച്ചിറങ്ങി കഴിഞ്ഞു.ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് മുതല്‍ ദേശീയ തലത്തില്‍ വരെ ദക്ഷിണ ഭാരത കളരിയുടെ നാമം എത്തിക്കഴിഞ്ഞു.എഴുപത്തിയഞ്ചാം വാര്‍ഷികം അടുത്ത ഞായറാഴ്ച ആഘോഷിക്കുമ്പോള്‍ പത്മശ്രീ മീനാക്ഷി ഗുരുക്കളെ ചടങ്ങില്‍ ആദരിക്കും.ഫോര്‍ട്ട്‌കൊച്ചി പള്ളത്ത് മൈതാനിയില്‍ നടക്കുന്ന പരിപാടി കെ.വി.തോമസ് എം.പി.ഉല്‍ഘാടനം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  7 days ago