HOME
DETAILS
MAL
ശബരിമല തീര്‍ഥാടനത്തിന് കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് വിദഗ്ധസമിതി
backup
October 07 2020 | 04:10 AM
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് വിദഗ്ധ സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന ശുപാര്‍ശ.
പമ്പ വഴി മാത്രമേ പ്രവേശനം അനുവദിക്കാവൂ. തിരുപ്പതി മാതൃകയില്‍ ഓണ്‍ലൈന്‍ ദര്‍ശനം അനുവദിക്കാമെന്നും ശുപാര്‍ശയുണ്ട്. ഇന്നു ചേരുന്ന മന്ത്രിസഭായോഗം റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനം എടുക്കും. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം ശബരിമല ക്ഷേത്ര ദര്‍ശനം അനുവദിക്കാമെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദര്‍ശനത്തിന് 48 മണിക്കൂര്‍ മുന്‍പ് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായ റിപ്പോര്‍ട്ട് പോര്‍ട്ടലില്‍ ഭക്തര്‍ അപ്‌ലോഡ് ചെയ്യണം. ഇവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തും. ഇതിന്റെ ചെലവ് തീര്‍ഥാടകന്‍ വഹിക്കണം.ആയുഷ്മാന്‍ ഭാരത് കാര്‍ഡുള്ളവര്‍ അത് കൈയില്‍ കരുതണം. പരമ്പരാഗത പാതകളിലൂടെയുള്ള സന്ദര്‍നം അനുവദിക്കില്ല. മറ്റു കാനനപാതകള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ അടയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."