HOME
DETAILS
MAL
ഉത്തേജക പരിശോധനയില്‍ കുടുങ്ങി ഗോമതി മാരിമുത്തു
backup
May 21 2019 | 18:05 PM
ന്യൂഡല്‍ഹി: ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജോതാവ് ഗോമതി മാരിമുത്തു ഉത്തേജക പരിശോധനയില്‍ കുടുങ്ങി. ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ് 800 മീറ്ററില്‍ ഇന്ത്യക്ക് സ്വര്‍ണമെഡല്‍ നേടിക്കൊടുത്ത താരമാണ് മാരിമുത്തു.
30 കാരിയായ ഗോമതിയുടെ മൂത്ര സാംപിളില്‍ നിരോധിക്കപ്പെട്ട സ്റ്റിറോയ്ഡിന്റെ അംശം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ബി സാംപിളും പോസിറ്റീവാണെങ്കില്‍ നാല് വര്‍ഷം വരെ വിലക്കാണ് താരത്തിന് നേരിടേണ്ടിവരിക. താരത്തിന്റെ മെഡല്‍ നഷ്ടമാവുകയും ചെയ്യും. ഗോമതിയുടേതടക്കം മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവുമടക്കം 17 മെഡലുകളായിരുന്നു ഇന്ത്യക്ക് ലഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."