എന്‍.ജി.ഒ കോര്‍ട്ടേഴ്‌സ് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബക്ഷേമ കേന്ദ്രമാക്കി ഉയര്‍ത്തും: പി.ടി തോമസ് എം.എല്‍.എ
കാക്കനാട്: തൃക്കാക്കര എന്‍.ജി.ഒ കോര്‍ട്ടേഴ്‌സിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബക്ഷേമ കേന്ദ്രമാക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്നും, ഇതിന്റെ ഭാഗമായി നിയമസഭ സമ്മേളനം കഴിഞ്ഞാലുടന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്ന പി.ടി.തോമസ് എം.എല്‍.എ പറഞ്ഞു.നിലവിലെ കെട്ടിടത്തിലെ സ്ഥല പരിമിതി മൂലം തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബക്ഷേമ കേന്ദ്രമാക്കി ഉയര്‍ത്താന്‍ കഴിയില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ ആരോഗ്യ വകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിലാണ് തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 1000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ക്വാര്‍ട്ടേഴ്‌സിലെ കെട്ടിടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തന്നെ പരിമിത സൗകര്യത്തിലാണ്. ഈ സാഹചര്യത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍, ലാബ്, ഓഫിസ് സൗകര്യങ്ങളോട് കൂടിയ കുടുംബ ക്ഷേമ കേന്ദ്രം പ്രവര്‍ത്തിക്കാന്‍ നിലവിലെ കെട്ടിടത്തില്‍ അസൗകര്യങ്ങളുള്ളതിനാല്‍ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൃക്കാക്കര നഗരസഭ പ്രദേശത്തെ 21 വാഡുകളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണമാണ് തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നത്.
നഗരസഭ പ്രദേശത്തെ സാധാരണ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന കുടുംബക്ഷേമ കേന്ദ്രം നഷ്ടപ്പെടാതിരിക്കാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. നിലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിലെ മുകളിലത്തെ നില കൂടി കുടുംബ ക്ഷേമ കേന്ദ്രത്തിന് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുടുംബക്ഷേമ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ സൗകര്യം 2,400 ചതുരശ്രമീറ്ററാണ്. എന്നാല്‍ നിലവിലെ സൗകര്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പോലും അനുയോജ്യമല്ലെന്നാണ് വിദ്ഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. നിര്‍ദിഷ്ട കുടുംബക്ഷേമ കേന്ദ്രത്തില്‍ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണം, ഡോക്ടര്‍മാരുടെ മുറികള്‍, എക്‌സറേ, ഇ.സി.ജി ലാബുള്‍ക്ക് മുറികള്‍, മരുന്ന് നല്‍കാനും സൂക്ഷിക്കാനുള്ള മെഡിക്കല്‍ സ്റ്റോറും ഫാര്‍മസി സൗകര്യങ്ങള്‍, നേഴ്‌സിങ് അസിസ്റ്റന്‍ഡ്മാരുടെ മുറി, ഓഫിസ്, ഒ.പി സൗകര്യം ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് കുടുംബക്ഷേമ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥലത്തെത്തി നടത്തിയ പരിശോധയില്‍ നിലവിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുടുംബക്ഷേമ കേന്ദ്രമാക്കി ഉയര്‍ത്താന്‍ സ്ഥല സൗകര്യമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത് പദ്ധതിക്ക് തിരിച്ചടിയായത്.
എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ജംങ്ഷന് സമീപം കൊച്ചി മെട്രോ ബിസിനസ് ഡിസ്ട്രിക് പദ്ധതിക്കായി ഏറ്റെടുത്ത ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് താല്‍കാലികമായി മാറ്റുകയായിരുന്നു. എന്നാല്‍ എന്‍.പി.ഒ.എല്ലിന് സമീപം നഗരസഭ പുതിയ ആശുപത്രി കെട്ടിടം നിര്‍മിച്ചെങ്കിലും ആശുപത്രി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യത്തിന് സൗകര്യമില്ലാത്തതിനാല്‍ രണ്ട് വര്‍ഷമായി കെട്ടിടം അടച്ചിട്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. നഗരസഭ വൈസ് ചെയര്‍മാന്‍ സാബുഫ്രാന്‍സിസ് രക്ഷാധികാരിയും ഷിഹാബ് പടന്നാട്ട് കണ്‍വീനറുമായാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."