ബഹുസ്വര സമൂഹത്തില്‍ ഇസ്ലാം മഹത്തായ മാതൃക: പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്
ആലുവ: ബഹുസ്വര സമൂഹത്തില്‍ ഇതര മതസമൂഹവുമായി സൗഹാര്‍ദ്ദത്തില്‍ ജീവിക്കാന്‍ ഇസ്ലാം മാതൃകയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര് പ്രസ്താവിച്ചു.
മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും മറ്റു ജീവജാലങ്ങളോടു പോലും സ്നേഹത്തോടെയും കരുണയോടെയും ആര്‍ദ്രതയോടെയും പെരുമാറാന്‍ പഠിപ്പിച്ച മതമാണ് ഇസ്ലാം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.അറുനൂറ് വര്‍ഷം പഴക്കമുള്ള തോട്ടുമുഖം പടിഞ്ഞാറെ പള്ളി മുസ്ലിം ജമാഅത്തില്‍ പുനര്‍നിര്‍മ്മിച്ച പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്ത് ഇമാം എം.പി ഫൈസല്‍ കൗസരി, ജമാഅത്ത് പ്രസിഡന്റ് കെ.എസ് അലി, ചെയര്മാന് പി.എ മഹ്ബൂബ്, സെക്രട്ടറി പി.എ ഹംസ, സമസ്ത കേന്ദ്രമുശാവറ അംഗം ഇ.എസ് ഹസന് ഫൈസി, ഓണമ്പിള്ളി അബ്ദുസലാം മൗലവി, ഫത്തഹുദീന്‍ മൗലവി, ബുഹാരി ഫൈസി, സയ്യിദ് ഷഫീഖ് തങ്ങള്‍, ഫരീദുദ്ദീന്‍ മൗലവി, ഷഫീഖ് നഈമി, അഷറഫ് ഹുദവി, മുഹമ്മദ് ദാരിമി, ടി.എസ് അബ്ദുല്‍ ഖാദര്‍, പി.വി അബൂബക്കര്‍, ഇ.എ അബൂബക്കര്‍, ടി.എം അബ്ദുല്‍ റഊഫ്, പി.എ അയ്യൂബ്, അഹമ്മദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."