കിണറ്റിലിറങ്ങി ശ്വാസം കിട്ടാതെ വന്ന തൊഴിലാളിയെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി
തൃപ്പൂണിത്തുറ:ആഴമുള്ള കിണറ്റിലെ വൈദ്യുതി മോട്ടോര്‍ നന്നാക്കാന്‍ ഇറങ്ങിയ തൊഴിലാളി ശ്വാസം കിട്ടാതെ കിണറില്‍ കുടുങ്ങിയതിനെതുടര്‍ന്ന് ഫയര്‍ ഫോഴ്‌സുകാരെത്തി തൊഴിലാളിയെ രക്ഷപെടുത്തി.
ഇന്നലെ വൈകിട്ട് 4.50 ന് തിരുവാങ്കുളം കടുങ്ങമംഗലത്ത് പുന്നച്ചാലില്‍ ജോസഫിന്റെ വീട്ടിലെ കിണറ്റില്‍ ഇറങ്ങിയ അംബുജാക്ഷനെയാണ് (60) തൃപ്പൂണിത്തുറ ഫയര്‍ ഫോഴ്‌സുകാര്‍ രക്ഷപെടുത്തിയത്. 30 അടിയില്‍ താഴ്ചയുള്ള ജോസഫിന്റെ വീട്ടിലെ കിണറ്റിലെ കേടായ മോട്ടാര്‍ നന്നാക്കാന്‍ ഇറങ്ങിയതായിരുന്നു അംബുജാക്ഷന്‍.
വെളിച്ചം കടക്കാതെയും നെറ്റിട്ടും മറച്ചിരുന്ന കിണറിന്റെ മൂടി നീക്കി കിണറ്റിനുള്ളില്‍ പകുതിയിലേറെ ഇറങ്ങിയ ഇയാള്‍ക്ക് ശ്വാസം കിട്ടാതെ കുഴഞ്ഞു കിണറ്റിലെ പൈപ്പില്‍ തൂങ്ങി കിടന്നു. മുകളിലേക്ക് തിരിച്ചു കയറാന്‍ പറ്റാതെ വന്നപ്പോള്‍ അപകടസ്ഥിതി മനസിലാക്കി വീട്ടുടമ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. സ്റ്റേഷന്‍ ഓഫിസര്‍ കെ.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ശ്വസനയന്ത്രം ഉപയോഗിച്ച് കിണറ്റില്‍ ഇറങ്ങി.
പ്ലാസ്റ്റിക് നെറ്റില്‍ ഇരുത്തി അംബുജാക്ഷനെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചു. വീട്ടുടമയുടെ കാറില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇയാളെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.
മണ്ണത്തൂര്‍ ഗവ എല്‍.പി സ്‌കൂളില്‍ ചങ്ങാതിക്കൂട്ടം ക്യാംപ് തുടങ്ങി
കൂത്താട്ടുകുളം: മണ്ണത്തൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ ചങ്ങാതിക്കൂട്ടം ക്യാമ്പിന് തുടക്കമായി.നാടന്‍ പാട്ടുകളും ചിത്രരചനയും മാജിക് വിസ്മയങ്ങളും ഭാഷാ കേളികളും കോര്‍ത്തിണക്കി എസ്.എം.സിയുടെയും പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെയും നേത്യത്വത്തിലാണ് ചങ്ങാതിക്കൂട്ടം ക്യാംപ്.തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.എന്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയര്‍മാന്‍ കെ.വി വര്‍ഗീസ് അധ്യക്ഷനായി.
ഹെഡ്മാസ്റ്റര്‍ എം.കെ രാജു, വാര്‍ഡ് മെമ്പര്‍ രഞ്ജിത് ശിവരാമന്‍ ,ജോസ് കെ പ്രസാദ് ,പി.കെ വിജയന്‍, എം.പി സൂസമ്മ ,ബോബി ജോയി, ജിന്റോ കുര്യന്‍ ,പി എന്‍ വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു.വിവിധ ദിവസങ്ങളായി കെ കെ രാമന്‍ ,മാത്യു ചെറിയാന്‍, അനില്‍കുമാര്‍ വടകര ,സജികുമാര്‍ ചാത്തംകുഴി എന്നിവര്‍ പഠനോത്സവത്തിന് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."