ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്: ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിച്ചേക്കും
ബംഗളൂരു: ലഹരിമരുന്ന് കേസില്‍ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടേറ്റ്. ആവശ്യം വന്നാല്‍ ഇനിയും വിളിപ്പിച്ചേക്കുമെന്നും ഇഡി അറിയിച്ചു. ബിനീഷ് ഇന്ന് വൈകുന്നേരം ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് തിരിക്കും. അനൂപിന് പണം നൽകിയവരെ മുഴുവൻ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. അനൂപിന്‍റെ മൊഴിയുമായി ഇവരുടെ മൊഴികൾ പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി.
ലഹരിമരുന്ന് കേസില്‍ നീണ്ട ആറുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ബിനീഷ് കോടിയേരിയെ ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഇന്നലെ വിട്ടയച്ചിരുന്നത്. മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ഇടപാടുകളെ കുറിച്ച് അറിവില്ലായിരുന്നു എന്ന
മൊഴി ഇഡിക്ക് മുന്നിലും ബിനോയ് കോടിയേരി ആവര്‍ത്തിച്ചിരുന്നു. വിവിധ ആളുകളില്‍ നിന്നായി 70 ലക്ഷത്തോളം രൂപ അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയിരുന്നു .ഇതില്‍ ബിനീഷിന്റെ പങ്കെത്ര എന്ന വിവരങ്ങളും ഇഡി ചോദിച്ചു. ആറ് ലക്ഷം രൂപ മാത്രമാണ് നിക്ഷേപമെന്നാണ് ബിനോയിയുടെ വിശദീകരണം.
അനൂപിന്റെ മറ്റു ലഹരി വ്യാപാരത്തെ കുറിച്ച് അറിയില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു.ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍.സി.ബി അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെയും ചോദ്യംചെയ്തത്. ബംഗളൂരുവിലെ ഹോട്ടല്‍ ബിസിനസിന് അടക്കം ബിനീഷ് വലിയ തുക നല്‍കിയിരുന്നതായി അനൂപ് നേരത്തെ മൊഴിനല്‍കിയിരുന്നു. ബംഗളൂരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അനൂപിനെ കഴിഞ്ഞയാഴ്ചയാണ് ഇ.ഡി വിശദമായി ചോദ്യംചെയ്തത്. കോടതിയുടെ അനുമതിയോടെ പരപ്പന അഗ്രഹാര ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."