ബാങ്കിങ് സംരക്ഷണ ദിനാചരണം ഇന്ന്
തിരുവനന്തപുരം: ബാങ്കുകള്‍ക്കും ബാങ്ക് ജീവനക്കാര്‍ക്കും മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി ജനകീയ ബാങ്കിങ് സംരക്ഷണ ദിനമായി ആചരിക്കുമെന്ന് ബാങ്ക് യൂനിയനുകളുടെ ഐക്യവേദി അറിയിച്ചു. എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എന്‍.സി.ബി.ഇ, എ.ഐ.ബി.ഒ.എ, ബെഫി, ഐ.എന്‍.ബി.ഇ.എഫ്, ഐ.എന്‍.ബി.ഒ.സി, എന്‍.ഒ.ബി.ഡബ്ല്യു, എന്‍.ഒ.ബി.ഒ തുടങ്ങിയ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ സംയുക്തമായാണ് ബാങ്കിങ് സംരക്ഷണ ദിനം ആചരിക്കുന്നത്.
നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്തത് ജപ്തി ഭീഷണിയെ തുടര്‍ന്നാണെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് ബാങ്കുകള്‍ക്കു നേരെ അക്രമങ്ങളുണ്ടായ സാഹചര്യത്തിലാണ് സംരക്ഷണദിനാചരണമെന്ന് ഐക്യവേദി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാങ്കുകള്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെന്നും പ്രതിനിധികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."