ഇന്ത്യക്കും ചൈനക്കുമുള്ള ഇളവുകള്‍ നിര്‍ത്തുമെന്ന് ട്രംപ്
വാഷിങ്ടണ്‍: വളരുന്ന സാമ്പത്തിക ശക്തികളായ ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങള്‍ക്കുള്ള ഇളവുകള്‍ നിര്‍ത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ഒരു വികസ്വര രാഷ്ട്രമാണെന്നും മറ്റു രാജ്യങ്ങളെക്കാള്‍ വേഗത്തില്‍ വളരേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.
വടക്കന്‍ ഡക്കോട്ടയില്‍ നടന്ന ധനസമാഹരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയെ ലോകത്തിലെ സാത്തിക ശക്തിയാക്കാന്‍ ലോക വ്യാപാര സംഘടന(ഡബ്ല്യു.ടി.ഒ) അനുവദിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.
സാമ്പത്തികമായി വളര്‍ന്നുവരുന്നവ എന്ന ഗണത്തില്‍പ്പെട്ട, പുരോഗതി നേടാത്ത രാജ്യങ്ങളുണ്ട്. ഇവയുടെ വളര്‍ച്ചക്ക് സഹായകരമായാണ് ഇളവുകള്‍ നല്‍കുന്നത്. ഇന്ത്യ, ചൈന തുടുങ്ങിയ രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളായാണ് അവകാശപ്പെടുന്നത്. ആ ഗണത്തിലായതിനാല്‍ അവര്‍ക്ക് ഇളവുകള്‍ ലഭിക്കുന്നു. ഈ രാജ്യങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുകയെന്നുള്ളത് വിചിത്രമായ കാര്യമാണ്. നമ്മള്‍ ഇത് നിര്‍ത്താന്‍ പോവുകയാണ്. നമ്മളിത് നിര്‍ത്തിയെന്ന് ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."