HOME
DETAILS

ഫാ.ടോണി കല്ലൂക്കാരനെ പ്രതിചേര്‍ത്തു

  
backup
May 21 2019 | 19:05 PM

%e0%b4%ab%e0%b4%be-%e0%b4%9f%e0%b5%8b%e0%b4%a3%e0%b4%bf-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0

 

പൊലിസ് മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് ആദിത്യന്‍
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജ രേഖ ചമച്ച കേസില്‍ മുരിങ്ങൂര്‍ സാന്റോസ് നഗര്‍ പള്ളി വികാരി ഫാദര്‍ ടോണി കല്ലൂക്കാരനെ പൊലിസ് പ്രതിചേര്‍ത്തു. കര്‍ദിനാളിനെ അപമാനിക്കാന്‍ രണ്ടു വൈദികരുമായി ചേര്‍ന്ന് അറസ്റ്റിലായ പ്രതി ആദിത്യന്‍ ഗൂഢാലോചന നടത്തിയെന്നും പൊലിസ് കോടതിയില്‍ അറിയിച്ചു. കര്‍ദിനാളിനെതിരായ രേഖ വ്യാജമാണെന്നും പൊലിസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പൊലിസ് മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് ആദിത്യന്‍ കോടതിയില്‍ മൊഴി നല്‍കി.


കേസില്‍ നാലാം പ്രതിയാണ് മുരിങ്ങൂര്‍ സാന്റോസ് നഗര്‍ പള്ളി വികാരി ടോണി കല്ലൂക്കാരന്‍. ടോണി കല്ലൂക്കാരന്റെ പള്ളിയില്‍ ഇടവക വിശ്വാസികളുടെ എതിര്‍പ്പ് മറികടന്ന് പൊലിസ് പരിശോധന നടത്തി. കേസന്വേഷിക്കുന്ന ആലുവ ഡിവൈ.എസ്.പി കെ.എ വിദ്യാധരന്റെ നേതൃത്വത്തിലുളള പൊലിസ് സംഘമാണ് പള്ളിയില്‍ പരിശോധന നടത്തിയത്.


അതിനിടെ വൈദികര്‍ക്കെതിരേ മൊഴി നല്‍കാന്‍ പൊലിസ് മര്‍ദിച്ചുവെന്നും കാലിലെ നഖം പിഴുതെടുക്കാന്‍ ശ്രമിച്ചുവെന്നും ആദിത്യന്‍ കോടതിയില്‍ പറഞ്ഞു. നേരത്തെ അറസ്റ്റിലായ ആദിത്യനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിലാണ് ഫാ. ടോണി കല്ലൂക്കാരനെ പ്രതിചേര്‍ത്ത കാര്യവും വ്യക്തമാക്കുന്നത്. കാല്‍ വെള്ളയില്‍ പൊലിസ് നിരവധി തവണ അടിച്ചുവെന്നും ഫാദര്‍ ടോണി കല്ലൂക്കാരന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചായിരുന്നു മര്‍ദനമെന്നും ആദിത്യന്‍ പറഞ്ഞു. കോടതി ആദിത്യനെ വൈദ്യപരിശോധനയ്ക്ക് അയച്ചു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ഫാദര്‍ ടോണി കല്ലൂക്കാരന്‍ പറഞ്ഞിട്ടാണ് എറണാകുളം കോതുരുത്ത് സ്വദേശി ആദിത്യന്‍ വ്യാജ രേഖ നിര്‍മിച്ചതെന്നാണ് പൊലിസ് കണ്ടെത്തല്‍. എന്നാല്‍ പൊലിസ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത അപോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ആരോപിക്കുന്നു. സ്വകാര്യ സ്ഥാപനത്തിലെ കംപ്യൂട്ടറിലെ സ്‌ക്രീന്‍ ഷോട്ട് കൃത്രിമമല്ല. എന്നാല്‍ കര്‍ദിനാളിനും, ബിഷപ്പുമാര്‍ക്കും നിക്ഷേപമുണ്ടെന്ന് പറയുന്ന രേഖയിലെ വസ്തുതകളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറയുന്നു.
തിരക്കഥ തയാറാക്കിയാണ് പൊലിസ് അന്വേഷണമെന്ന് വൈദികസമിതി അംഗങ്ങളും ആരോപിക്കുന്നു. രേഖ വ്യാജമാണെന്ന് പറഞ്ഞ് ഭൂമി ഇടപാട് കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടന്‍ ആരോപിച്ചു.
മകനെ പൊലിസ് മര്‍ദിച്ചെന്നും, ഫാദര്‍ പോള്‍ തേലക്കാട്, ഫാദര്‍ ടോണി കല്ലൂക്കാരന്‍ എന്നിവരുടെ പേരുകള്‍ പറയണമെന്ന് ഭീഷപ്പെടുത്തിയാണ് മര്‍ദിച്ചതെന്നും അറസ്റ്റിലായ ആദിത്യന്റെ പിതാവ് സക്കറിയ ആരോപിച്ചു. കര്‍ദിനാളിനെതിരേ പുറത്ത് വന്നത് വ്യാജ രേഖ അല്ലെന്ന് അപോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ കൂടി നിലപാടെടുക്കുന്നതോടെ വ്യാജ രേഖാ വിവാദം സഭയെ പിടിച്ചുലയ്ക്കുകയാണ്.


ആലഞ്ചേരിക്കെതിരായ
കേസിന് സ്റ്റേ

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരായ കേസ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി സ്റ്റേ ചെയ്തു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. റിവിഷന്‍ ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിചാരണ പാടില്ലെന്ന് കോടതി വ്യക്തമാക്കി.


2015ല്‍ സഭയ്ക്കുണ്ടായ കടം വീട്ടാനായിരുന്നു നഗരത്തിലെ അഞ്ചിടത്തുള്ള മൂന്ന് ഏക്കര്‍ ഭൂമി 27 കോടി രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഭൂമി 13.5 കോടി രൂപയ്ക്ക് വില്‍പന നടത്തിയെന്നാണ് ആധാരത്തില്‍ കാണിച്ചത്. അതേസമയം, സഭയ്ക്ക് കൈമാറിയത് ഒന്‍പത് കോടി രൂപ മാത്രമായിരുന്നു. 36 പ്ലോട്ടുകളായി സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാര്‍ നാലും അഞ്ചും ഇരട്ടി തുകയ്ക്ക് മറിച്ചുവിറ്റിരുന്നു.


സഭയ്ക്ക് ഭൂമി വിറ്റതിലൂടെ കാര്യമായ നേട്ടമൊന്നുമുണ്ടായില്ല. സഭയുടെ സമിതികളില്‍ ആലോചിക്കാതെ നടത്തിയ ഈ വില്‍പന കര്‍ദിനാളിന്റെ നേതൃത്വത്തിലായിരുന്നു എന്നാണ് ആരോപണം. ഇടനിലക്കാരനായ സാജു വര്‍ഗീസിനെ സഭയ്ക്ക് പരിചയപ്പെടുത്തിയത് കര്‍ദിനാള്‍ ആലഞ്ചേരിയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago