ഭരണ വിരുദ്ധ പ്രതിഷേധം: ഈജിപ്തില്‍ 75 പേര്‍ക്ക് വധശിക്ഷ
കെയ്‌റോ: ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുള്‍പ്പെടെ 75 പേര്‍ക്ക് വധശിക്ഷ. 2013ല്‍ കെയ്‌റോയില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് കെയ്‌റോവിലെ കോടതി ശിക്ഷ വിധിച്ചത്.
ബ്രദര്‍ഹുഡിന്റെ ആത്മീയ നേതാവ് മുഹമ്മദ് ബദയിയെ ജീവപര്യന്തം തടവിന് വിധിച്ചു. ഇദ്ദേഹത്തിന് പുറമെ മറ്റു 46 പേരെയും ജീവപര്യന്തം തടവിന് വിധിച്ചു. പ്രമുഖ മാധ്യമഫോട്ടഗ്രാഫറായ മഹ്മൂദ് അബ്ദു സയ്ദ് ഉള്‍പ്പെട 612 പേര്‍ക്ക് അഞ്ച് മുതല്‍ 15 വര്‍ഷം വരെ തടവിന് വിധിച്ചു. പ്രതിഷേധക്കാരെ പൊലിസ് പിരിച്ചുവിടുന്നതിന്റെ ചിത്രം പകര്‍ത്തിയതിനാണ് മഹ്മൂദ് അബ്ദു സയ്ദിനെ അറസ്റ്റ് ചെയ്തത്.
അനധികൃതമായി പ്രക്ഷോഭം നടത്തുക, ആക്രമണത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ രാജ്യ സുരക്ഷാ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. കോടതി വിധിയെ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അപലപിച്ചു. 2013ല്‍ 900 പേരുടെ മരണത്തിനിടയാക്കി റബയിലും നഹ്ദയിലും നടന്ന പ്രതിഷേധത്തില്‍ ഒരു പൊലിസുകാരനെ പോലും വിചാരണ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ വിചാരണ പരിഹാസമാണെന്നും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ നോര്‍ത്ത് ആഫ്രിക്ക ഡയരക്ടര്‍ നാദിയ ബൗനെയിം പറഞ്ഞു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മൂര്‍സി സര്‍ക്കാരിനെ സൈന്യം പുറത്താക്കിയതിനെതിരേ ആയിരക്കണക്കിന് പ്രതിഷേധക്കാരായിരുന്നു തെരുവിലിറങ്ങിയത്. ഇവരെ പിരിച്ചുവിടാനായി സൈന്യം നടത്തിയ ആക്രമണത്തില്‍ നൂറ് കണക്കിന് പേര്‍ കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."