HOME
DETAILS
MAL
കെവിന് വധക്കേസ്: കൂറുമാറിയവര്‍ ഏഴായി
backup
May 21 2019 | 19:05 PM
കോട്ടയം: കെവിന് വധക്കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി. 60-ാം സാക്ഷി റഷീദാണ് കൂറുമാറിയത്. ഇതോടെ കെവിന് കേസില്‍ കൂറുമാറിയവരുടെ എണ്ണം ഏഴായി. കേസിലെ 60-ാം സാക്ഷി റഷീദ് ഒന്‍പതാം പ്രതി ടിന്റു ജെറോമിന്റെ അടുത്ത സുഹൃത്താണ്. സംഭവ ദിവസം ടിന്റു റഷീദിനെ ഫോണില്‍ വിളിക്കുകയും എല്ലാ കാര്യങ്ങളും തന്നോട് പറഞ്ഞെന്നുമാണ് റഷീദ് നേരത്തെ പൊലിസിന് മൊഴി നല്‍കിയത്.
ക്രോസ് വിസ്താരത്തിനിടെ ടിന്റു വിളിച്ച നമ്പറിനെക്കുറിച്ചും സംസാരിച്ച കാര്യങ്ങളെക്കുറിച്ച് വ്യക്തമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും റഷീദ് ഇന്നലെ കോടതിയില്‍ പറഞ്ഞു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റഷീദിനെ കൂറുമാറിയതായി പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."