HOME
DETAILS

മൊറട്ടോറിയം: മന്ത്രിമാരുടെ പ്രസ്താവനകള്‍ വസ്തുതാ വിരുദ്ധമെന്ന് ബാങ്ക് യൂനിയനുകള്‍

  
backup
May 21 2019 | 19:05 PM

%e0%b4%ae%e0%b5%8a%e0%b4%b1%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%af%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81


മൊറട്ടോറിയം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനത്തിന് ആര്‍.ബി.ഐ അനുമതിയില്ല
ആര്‍.ബി.ഐയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെ വായ്പകള്‍ക്കു മേലുള്ള മൊറട്ടോറിയം സംബന്ധിച്ച് മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ബാങ്ക് യൂനിയനുകളുടെ പ്രതിനിധികള്‍. 2010ല്‍ കിട്ടാക്കടമായി മാറിയ ഭവന വായ്പക്ക് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ബാധകമാകില്ലെന്ന് യൂനിയന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.


പ്രളയത്തെ തുടര്‍ന്ന് 2018 ജൂലൈ മുതല്‍ 12 മാസത്തേക്കാണ് ജപ്തി നടപടികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. അതിനു മുന്‍പ് കിട്ടാക്കടമായ വായ്പകള്‍ക്ക് ഇത് ബാധകമാകില്ല. ഈ വര്‍ഷം ഡിസംബര്‍ 31 വരെ സംസ്ഥാനത്തെ എല്ലാ വായ്പകള്‍ക്കും മേലുള്ള ജപ്തി നടപടികള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനത്തിന് ഇതുവരെയും റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും പ്രതിനിധികള്‍ വ്യക്തമാക്കി. ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് ആര്‍.ബി.ഐയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ബാങ്കുകള്‍ക്ക് നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ.


നെയ്യാറ്റിന്‍കരയിലെ ദാരുണ സംഭവത്തിനു പിന്നാലെ മൊറട്ടോറിയം നിലനില്‍ക്കുന്ന സംസ്ഥാനത്ത് എങ്ങനെ ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്ന ചോദ്യം ചില മന്ത്രിമാര്‍ ഉന്നയിച്ചിരുന്നു. ഭവന വായ്പയുമായി ബന്ധപ്പെട്ട് കിടപ്പാടം ജപ്തി ചെയ്യരുതെന്നും ചിലര്‍ അഭിപ്രായം പറഞ്ഞു. സംസ്ഥാനത്ത് 34,000ത്തോളം കോടി രൂപയാണ് ഭവന വായ്പയായി ബാങ്കുകള്‍ നല്‍കിയിരിക്കുന്നത്. ഈ വായ്പകള്‍ കിട്ടാക്കടമായാല്‍ തിരിച്ചുപിടിക്കുന്നതിന് നടപടിയെടുക്കണമെന്നതാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. ബാങ്കിങ് മേഖലയിലെ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ നിസ്സഹായരാണെന്നും യൂനിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  a few seconds ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  20 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago