ആര്‍ട്ടിക്കിള്‍ 370ല്‍ വ്യക്തതയില്ലെങ്കില്‍ തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കുമെന്ന് ഫാറൂക്ക് അബ്ദുല്ല
ശ്രീനഗര്‍: ജമ്മുകശ്മിര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 35 എ വകുപ്പിലും കശ്മിരിന് സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370ലും വ്യക്തത വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂക്ക് അബ്ദുല്ല.
ശ്രീനഗറില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ ആശ്രയിച്ചായിരിക്കും അടുത്തുനടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലുമെല്ലാം മത്സരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പല വാര്‍ത്താ ഏജന്‍സികളും മറ്റും കശ്മിരി പണ്ഡിറ്റുകളെ ഭയപ്പെടുത്തുന്ന രീതിയില്‍ കിംവദന്തി പരത്തുകയാണ്. കശ്മിരില്‍ ഹിന്ദുക്കളും മുസ്്‌ലിംകളും കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ നല്ല ബന്ധം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. അവരാണ് വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ഫാറൂക്ക് അബ്ദുല്ല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."