ഒലിപ്രം കാഞ്ഞിരപ്പൊറ്റ പുഴയില്‍ 'ബോംബ്' വാഹനത്തില്‍ ഉപയോഗിക്കുന്ന ഗ്യാസ്കുറ്റിയാണെന്നു പിന്നീട് കണ്ടെത്തി
തേഞ്ഞിപ്പലം: ഒലിപ്രം കാഞ്ഞിരപ്പൊറ്റ പുഴയില്‍ കാണപ്പെട്ട ഗ്യാസ്കുറ്റി ബോംബാണെന്ന തെറ്റിദ്ധാരണ പരന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി.
ഇന്നലെ രാവിലെയാണ് ബോംബെന്ന് തെറ്റിദ്ധാരണ പരത്തിയ ഗ്യാസ് സിലിണ്ടര്‍ നാട്ടുകാര്‍ കണ്ടെത്തിയത്. വാഹനത്തില്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറാണെന്ന് പിന്നീട് തിരിച്ചറിഞ്ഞതോടെ പരിഭ്രാന്തി ആശ്വാസത്തിന് വഴിമാറി.
വള്ളിക്കുന്ന് ഒലിപ്രം കാഞ്ഞിരപ്പൊറ്റ പുഴയില്‍ ഇന്നലെ രാവിലെയാണ് ബോംബെന്ന് തെറ്റിദ്ധാരണ പരത്തിയ ഗ്യാസ് സിലിണ്ടര്‍ നാട്ടുകാര്‍ കണ്ടെത്തിയത്. തീരദേശ റോഡിലൂടെ യാത്ര ചെയ്തവരാണ് വസ്തു കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടത്. ജനപ്രതിനിധി കെ.വി അജയ് ലാലിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പൊലിസിനെ അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് സ്ഥ്ഥലത്തെത്തിയ പരപ്പനങ്ങാടി അഡീഷണല്‍ എസ്.ഐ മോഹനന്റെ നേത്യത്വത്തിലുള്ള പൊലിസ് സംഘവും മലപ്പുറത്തു നിന്നുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഒമ്നി വാനുകളില്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറാണെന്ന് വ്യക്തമായത്.
സിലിണ്ടര്‍ നിര്‍വീര്യമാക്കാന്‍ ചേളാരിയിലെ ഐ.ഒ.സി ഫില്ലിങ് കേന്ദ്രത്തിലേക്ക് തിരൂരങ്ങാടി പൊലിസ് കൊണ്ടുപോയെങ്കിലും കഴിഞ്ഞില്ല.സിലിണ്ടര്‍ പരപ്പനങ്ങാടി പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."