സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിന് സാഹചര്യം സൃഷ്ടിക്കണം; വന്നേരിനാട് പ്രസ് ഫോറം
ചങ്ങരംകുളം: സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിന് സാഹചര്യമൊരുക്കാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സാഹചര്യം സൃഷ്ടിക്കണമെന്ന് വന്നേരിനാട് പ്രസ് ഫോറം രൂപീകരണ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരില്‍ നിന്നും നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും യോഗം പറഞ്ഞു. മാറഞ്ചേരി ചിത്രവിഷന്‍ ഓഫിസില്‍ നടന്ന യോഗം രമേഷ് അമ്പാരത്ത് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് വെളിയങ്കോട് അധ്യക്ഷനായി. വന്നേരിനാട് പ്രസ് ഫോറം പ്രഥമ ഭാരവാഹികളായി കെ. വി. നദീര്‍, ഡി. ദീപേഷ് ബാബു (രക്ഷാധികാരികള്‍) രമേഷ് അമ്പാരത്ത് (പ്രസിഡന്റ്), സി. കെ. റഫീഖ്, സജീഷ് പി. എ (വൈസ് പ്രസിഡന്റ്), ഫാറൂഖ് വെളിയങ്കോട് (സെക്രട്ടറി), ഹിമേഷ് കാരാട്ടേല്‍, ഷാജി ചപ്പയില്‍ (ജോ. സെക്രട്ടറി), അന്‍വര്‍ റഷീദ് (ഖജാന്‍ജി). എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."