HOME
DETAILS

ബസില്‍നിന്നും മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവതിയെ പിടികൂടി

  
backup
May 08 2017 | 20:05 PM

%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b2-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf


പൊന്നാനി: പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും പിടിച്ചുപറിയും മാല മോഷണവും പതിവാകുന്നു. കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവതിയെ പൊലിസ് പിടികൂടി. പൊന്നാനി ചമ്രവട്ടം ജങ്ഷനില്‍ ബസില്‍ വെച്ച് ഇന്നലെ സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവതിയെ പൊലിസ് പിടികൂടി.
ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പൊന്നാനിയില്‍ നിന്നും തിരൂര്‍ വഴി മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി.ബസിലാണ് മോഷണം നടന്നത്. പുറത്തൂര്‍ കാവിലക്കാട് സ്വദേശിയായ ഒന്നര വയസുകാരിയുടെ ഒരു പവന്‍ സ്വര്‍ണാഭരണമാണ് മോഷണം പോയത്. മാല നഷ്ടമായ വിവരം കുഞ്ഞിന്റെ അമ്മ ബസ് ജീവനക്കാരോട് പറഞ്ഞതോടെ ബസ് ചമ്രവട്ടം ജങ്ഷനിലെ സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടു. പിടിക്കപ്പെടുമെന്നായപ്പോള്‍ യുവതി മോഷ്ടിച്ച മാല ബസില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതേ സമയം ഇതുവഴി വന്ന പെരുമ്പടപ്പ് എസ്.ഐ സംഭവത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് മാല റോഡില്‍ കിടക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് ബസ് പൊന്നാനി പൊലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും യാത്രക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് യാത്രക്കാരിയായ യുവതി മോഷണം നടത്തിയത് സമ്മതിച്ചത്. തുടര്‍ന്ന് യുവതിയെ പൊലിസ് താക്കീത് നല്‍കി വിട്ടയച്ചു. മേഖലയില്‍ മാല മോഷണം പതിവായതായാണ് ആരോപണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  19 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  38 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  an hour ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  an hour ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago