HOME
DETAILS
MAL
വിദ്യാഭ്യാസ വകുപ്പിന്റേത് ധിക്കാരപരമായ നടപടിയെന്ന് കെ.എസ്.ടി.യു
backup
May 21 2019 | 19:05 PM
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വിളിച്ചു ചേര്‍ത്ത യോഗം വിശദമായ ചര്‍ച്ചക്കുവേണ്ടി മാറ്റിവെക്കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം പരിഗണിക്കാതെ ഏക പക്ഷീയമായി യോഗം നടത്തിയ വകുപ്പിന്റെ നടപടി ധിക്കാരപരമാണെന്ന് കെ.എസ്.ടി.യു.
വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും അക്കാദമിക സമൂഹത്തോടും ചര്‍ച്ച ചെയ്യാതെ പരിഷ്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പൊതുവിദ്യാഭ്യാസത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് അജന്‍ഡ നടപ്പാക്കാന്‍ ഖാദര്‍ കമ്മിറ്റിയിലൂടെ സര്‍ക്കാര്‍ നടത്തുന്ന ശ്രമം എന്ത് വിലകൊടുത്തും ചെറുക്കുമെന്നും കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് എ.കെ സൈനുദ്ധീനും ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്ല വാവൂരും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."