രാഷ്ട്രീയ അജന്‍ഡകള്‍ വിദ്യാഭ്യാസ വകുപ്പില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സംയുക്ത അധ്യാപക സമിതി
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ രാഷ്ട്രീയ അജന്‍ഡകള്‍ അടങ്ങിയ ഏകപക്ഷീയ തീരുമാനങ്ങള്‍ വിദ്യാഭ്യാസ വകുപ്പില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് യു.ഡി.എഫ് അനുകൂല അധ്യാപക സംഘടനകളുടെ സംയുക്ത അധ്യാപക സമിതി സംസ്ഥാന നേതൃയോഗം.പതിറ്റാണ്ടുകളായി സംസ്ഥാനത്ത് നിലനില്‍ക്കുന്ന വിദ്യാഭ്യാസ വ്യവസ്ഥിതിയെ തകിടം മറിക്കുന്നതിനും പൊതുവിദ്യാഭ്യാസ മേഖല തകര്‍ക്കുന്നതിനും വിദ്യാലയങ്ങളിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വ്വമായുള്ള നീക്കം അപലപനീയമാണെന്നും അതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി അധ്യാപക സംഘടനകളുമായി ചര്‍ച്ചക്ക് തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ മാസം 28ന് തിരുവനന്തപുരത്ത് അധ്യാപക ഭവനില്‍ വീണ്ടും യോഗം ചേര്‍ന്ന് ഇതിനെതിരെയുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.
കെ.പി.എസ്.ടി.എ പ്രസിഡന്റ് വി. കെ അജിത് കുമാര്‍ അധ്യക്ഷനായി. കെ. എസ.് ടി. യു പ്രസിഡന്റ് എ. കെ സൈനുദ്ദീന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."