HOME
DETAILS

ഫ്രാന്‍സിനെ 'ഒന്നിപ്പിക്കാന്‍' മാക്രോണ്‍

  
backup
May 08 2017 | 20:05 PM

france-election-macron-won-the-battle

പാരിസ്: അന്താരാഷ്ട്ര തലത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വലതുപക്ഷ പോപുലിസ്റ്റ് രാഷ്ട്രീയത്തിന് ഫ്രഞ്ച് ജനത തിരിച്ചടി നല്‍കിയെങ്കിലും നിയുക്ത പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് നേരിടാനുള്ളത് വര്‍ഗീയമായി വിഭജിക്കപ്പെട്ട ഫ്രാന്‍സിനെ.


ഫലം വന്നയുടന്‍ നടത്തിയ സ്വീകരണ പ്രസംഗത്തില്‍ ഇതു സൂചിപ്പിച്ചാണ് മാക്രോണ്‍ പ്രസംഗം ആരംഭിച്ചത്. പോപുലിസ്റ്റ് രാഷ്ട്രീയത്തെ താല്‍ക്കാലികമായി അകറ്റിനിര്‍ത്താനായി എന്ന ആശ്വാസമാണ് അദ്ദേഹം ആദ്യ പ്രസംഗത്തില്‍ പ്രവര്‍ത്തകരോട് പങ്കുവച്ചത്. രാജ്യത്തെ വിഭാഗീയ കക്ഷികളോട് പോരാട്ടം ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


പുതിയ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും മരിന്‍ ലെ പെന്നിന് വോട്ടു ചെയ്തുവെന്നതിനു പുറമെ നാഷനല്‍ ഫ്രണ്ട് തങ്ങളുടെ വോട്ടിങ് ശതമാനവും വന്‍ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. 2002ല്‍ പിതാവ് ഴാങ് മരീ ലെ പെന്‍ നേടിയതിന്റെ ഇരട്ടിവോട്ടാണ് മരിന്‍ നേടിയത്. 34 ശതമാനം. കുടിയേറ്റം, ഭീകരവാദം, തൊഴിലില്ലായ്മ, പൗരത്വം തുടങ്ങി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മരിന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ തന്നെയാണ് മാക്രോണിനു മുന്നിലുള്ള വെല്ലുവിളി.

frnch


അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം കൂടി പുറത്തുവന്നാലേ മാക്രോണിന് ആശ്വസിക്കാനാകൂ. ആകെ 577 അംഗങ്ങളുള്ള നാഷനല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ട 289 അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ പ്രസിഡന്റിനുണ്ടാകുക നാമമാത്ര അധികാരം മാത്രമായിരിക്കും. നിലവില്‍ പാര്‍ലമെന്റില്‍ രണ്ട് സീറ്റുള്ള നാഷനല്‍ ഫ്രണ്ട് തെരഞ്ഞെടുപ്പില്‍ 40സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മാക്രോണിന്റെ എന്‍ മാര്‍ഷെക്ക് ഒറ്റ അംഗങ്ങളുമില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാണ് പാര്‍ലമെന്റില്‍ കൂടുതല്‍ അംഗങ്ങളുള്ളത് (295). റിപ്പബ്ലിക് പാര്‍ട്ടിക്ക് 196 അംഗങ്ങളും.


രാഷ്ട്രീയരംഗത്ത് പുതുമുഖമായ മാക്രോണ്‍ തന്നെ രൂപംനല്‍കിയ ഒരു വര്‍ഷം മാത്രം പ്രായമുള്ള എന്‍ മാര്‍ഷെയുടെ ബാനറില്‍ മത്സരിച്ച് രാജ്യത്തിന്റെ പരമോന്നത നേതാവിന്റെ വസതിയായ എലിസീ കൊട്ടാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഏറെ കൗതുകമുണര്‍ത്തുന്നതാണ്. അതും ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ചെറുപ്പമുള്ള പ്രസിഡന്റും നെപ്പോളിയനു ശേഷം രാജ്യത്തിന്റെ അധിപനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവുമായി. ഫ്രാന്‍സില്‍ മാറിമാറി ഭരണം നടത്തിയ പരമ്പരാഗത പാര്‍ട്ടികളായ റിപ്പബ്ലിക്കനുകളുടെയും സോഷ്യലിസ്റ്റുകളുടെയും ഭരണപരാജയവും തീവ്ര വലതുപക്ഷത്തോടുള്ള കടുത്ത എതിര്‍പ്പും മാക്രോണിന് അനുകൂലമായി ഭവിക്കുകയായിരുന്നു.


ഫ്രാന്‍സിനു പുതിയ രാഷ്ട്രീയദിശ നല്‍കുമെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഫലം പുറത്തുവന്ന ശേഷവും മാക്രോണ്‍ പ്രഖ്യാപിച്ചിരിക്കുന്നന്നത്. രാഷ്ട്രീയജീവിതം, ഭീകരവാദം, തൊഴില്‍രംഗം,വിദ്യാഭ്യാസം, യൂറോപ്പും കുടിയേറ്റവും എന്നിങ്ങനെ അഞ്ച് മേഖലകളില്‍ അടിയന്തരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് അദ്ദേഹം ഫ്രഞ്ച് ജനതക്കു നല്‍കിയ വാഗ്ദാനം.


അന്താരാഷ്ട്രവാദം, ഉദാരവാദം, യൂറോപ്യന്‍വാദം, സാമൂഹിക ജനാധിപത്യം എന്നൊക്കെ വിവിധ മുഖങ്ങളുള്ള സെന്‍ട്രിസ്റ്റ്( മിതവാദപക്ഷം) രാഷ്ട്രീയമാണ് മാക്രോണും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുന്നോട്ടുവയ്ക്കുന്നത്.

 

08GEN9.indd


ഞായറാഴ്ച ചുമതലയേല്‍ക്കും

പാരിസ്: നിയുക്ത പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഞായറാഴ്ച സ്ഥാനമേല്‍ക്കുമെന്ന് പ്രസിഡന്റ് ഫ്രാന്‍സ്വെ ഹൊളാന്ത് പറഞ്ഞു.
ഫ്രഞ്ച് ടി.വിയിലൂടെയാണ് അദ്ദേഹം തന്റെ പിന്‍ഗാമിയുടെ സ്ഥാനാരോഹണ തിയതി പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ ഔദ്യോഗിക കൊട്ടാരമായ എലീസിയിലാണ് സത്യപ്രതിജ്ഞ നടക്കുക.


നാടക അധ്യാപികയില്‍നിന്ന് പ്രഥമ വനിതയിലേക്ക്

teac

പാരിസ്: ഫ്രഞ്ച് രാഷ്ട്രത്തലവനായി ഇമ്മാനുവല്‍ മാക്രോണും പ്രഥമ വനിതയായി ഭാര്യ ബ്രിഗിറ്റെ ട്രോഗ്നോക്‌സും എലിസീ കൊട്ടാരത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ ലോകമാധ്യമങ്ങളില്‍ നിറയുന്നത് ഇരുവരും തമ്മിലെ അപൂര്‍വബന്ധത്തിന്റെ കഥകളാണ്. തന്നെക്കാള്‍ 24 വയസ് മൂത്ത ട്രോഗ്നോക്‌സിനെ എങ്ങനെ 39 വയസുള്ള മാക്രോണ്‍ ഭാര്യയായി കൊണ്ടുനടക്കുന്നുവെന്നു തന്നെയാണ് ലോകം ആശ്ചര്യപ്പെട്ടത്.

ആ കൗതുകത്തിന്റെ ചരിത്രം മാക്രോണിന്റെ സ്‌കൂള്‍ പഠനകാലത്തുനിന്നു തുടങ്ങുന്നു. 15ാം വയസില്‍ വടക്കന്‍ ഫ്രാന്‍സിലെ അമൈന്‍സിലെ സ്‌കൂളില്‍ മാക്രോണിന്റെ നാടക അധ്യാപികയായിരുന്നു ട്രാഗ്നെസ്. ഫ്രഞ്ച് സാഹിത്യവും നാടകവും പഠിപ്പിക്കുന്ന അധ്യാപികയായിരുന്ന അവര്‍ അന്ന്, ബാങ്ക് വ്യവസായിയായ ആന്‍ഡ്രെ ലൂയിസുമായുള്ള ബന്ധത്തില്‍ മൂന്നുകുട്ടികളുടെ മാതാവുമായിരുന്നു.


ക്ലാസില്‍ മാക്രോണിന് പ്രോത്സാഹനവും പ്രചോദനവുമായി തുടങ്ങിയ ബന്ധം ഇരുവരും തമ്മില്‍ കടുത്ത സ്‌നേഹത്തിലേക്ക് നയിക്കുകയായിരുന്നു. ബന്ധം വിവാഹത്തിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ കുടുംബം മാക്രോണിനെ പാരിസിലേക്ക് പറഞ്ഞയച്ച് പിന്തിരിപ്പിക്കാന്‍ നോക്കി. എന്നാല്‍, 2006ല്‍ ആന്‍ഡ്രെ ലൂയിസുമായി പിരിഞ്ഞ ശേഷം പാരിസിലെത്തിയ ട്രോഗ്നോസ് മാക്രോണിനെ വിവാഹം കഴിച്ചു. അധ്യാപനവൃത്തി തുടര്‍ന്നു. 2015ല്‍, മാക്രോണ്‍ ഫ്രഞ്ച് ധനമന്ത്രിയായിരിക്കെ മുഴുസമയം ഭര്‍ത്താവിനെ സഹായിക്കാന്‍ ട്രോഗ്നോസ് 2015ല്‍ കരിയര്‍ അവസാനിപ്പിക്കുകയും ചെയ്തു.


ഇപ്പോള്‍ 64 വയസുള്ള ട്രോഗ്നോസിന് ആദ്യഭര്‍ത്താവിലെ മൂന്നു മക്കളും ഏഴ് പേരമക്കളുമുണ്ട്.



യുവ നേതാക്കള്‍ ഭരിക്കുന്ന ലോകം

പാരിസ്: ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണ്‍ ലോകം ഭരിക്കുന്ന ചെറുപ്പക്കാരില്‍ ഒരാളായി മാറി. 39 കാരനായ മാക്രോണിനൊപ്പം ലോകത്ത് ഭരണത്തിലിരിക്കുന്ന യുവ നേതാക്കളെ കുറിച്ച് പരിചയപ്പെടാം.


ഹംഗറി: വിക്ടര്‍ ഒര്‍ബാന്‍- 35ാം വയസില്‍ 1998 ല്‍ പ്രധാനമന്ത്രിയായി. 2002 ല്‍ സ്ഥാനമൊഴിഞ്ഞു. 2010 ല്‍ വീണ്ടും പ്രധാനമന്ത്രി.
ബെല്‍ജിയം: ചാള്‍സ് മൈക്കിള്‍- 38ാം വയസില്‍ 2014 ല്‍ പ്രധാനമന്ത്രിയായി. 1840 മുതല്‍ രാജ്യത്തെഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി.
എസ്റ്റോണിയ: ജൂറി റേറ്റ്‌സ്- 2016 ല്‍ പ്രധാനമന്ത്രിയാകുമ്പോള്‍ പ്രായം 38 വയസ്.
ഉക്രൈന്‍: വ്‌ളോദിമിര്‍ ഗ്രോസിമാന്‍- 38ാം വയസില്‍ 2016 ന് പ്രധാനമന്ത്രിയായി.
ഗ്രീസ്: അലെക്‌സിസ് സിപ്രസ്- 2015 ല്‍ 40ാം വയസില്‍ പ്രധാനമന്ത്രി. ഗ്രീസില്‍ 150 വര്‍ഷത്തിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവ്.
തുനീഷ്യ: യൂസുഫ് ചാഹദ്- വയസ് 40. 2016 ല്‍ പ്രധാനമന്ത്രി. 1956 ന് രാജ്യം സ്വതന്ത്ര്യമായതിനു ശേഷം പ്രായംകുറഞ്ഞ രാഷ്ട്രനേതാവ്.
കാനഡ: ജസ്റ്റിന്‍ ട്രൂഡോ- വയസ് 43. 2015 ല്‍ പ്രധാനമന്ത്രിയായി.
പോളണ്ട് : ആന്‍ഡ്രെസ് ദുബാ- 43ാം വസയില്‍ 2015 ല്‍ പ്രസിഡന്റായി.
ജോര്‍ജിയ: ജിയോര്‍ജി മര്‍ഗവെലാഷ്്‌വിലി- 44ാം വസയില്‍ 2013 ല്‍ പ്രസിഡന്റായി.


ഇ.യുവിന് ആശ്വാസം; ആശീര്‍വാദവുമായി ലോകനേതാക്കള്‍

പാരിസ്: തെരഞ്ഞെടുപ്പ് ഫലം യൂറോപ്യന്‍ യൂനിയന് ആശ്വാസമായപ്പോള്‍ ഇമ്മാനുവല്‍ മാക്രോണിന് ആശംസാവാക്കുകളുമായി ലോകനേതാക്കള്‍.


ബ്രിട്ടനു പിറകെ യൂറോപ്യന്‍ യൂനിയന്‍ വിടുമെന്നായിരുന്നു ഫ്രാന്‍സും മരിന്‍ ലെ പെന്‍ ഉയര്‍ത്തിയ പ്രധാന പ്രചാരണ വാഗ്ദാനം. ഇതിനുള്ള സാധ്യത അടഞ്ഞത് തെല്ലൊന്നുമല്ല ഇ.യു നേതൃത്വത്തിന് ആശ്വാസമായിരിക്കുന്നത്. യൂറോപിന്റെ ഭാവി ഫ്രാന്‍സ് തെരഞ്ഞെടുത്തതില്‍ സന്തോഷം.

ഇനി സുശക്തവും സ്വതന്ത്രവുമായ യൂറോപിനു വേണ്ടി ഒന്നിച്ചുപ്രവര്‍ത്തിക്കാമെന്നാണ് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ക്ലൗഡ് ജങ്കര്‍ ട്വിറ്ററില്‍ കുറിച്ചത്. വ്യാജവാര്‍ത്തളോട് ഫ്രഞ്ച് ജനത'നോ' പറഞ്ഞതില്‍ സന്തോഷമെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പ്രതികരിച്ചു.

ജര്‍മനിയിലും യൂറോപ്പില്‍ മൊത്തത്തിലുമുള്ള കോടി ജനങ്ങളുടെ വിശ്വാസമാണ് ഫ്രഞ്ച് ജനത കാത്തതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഹൊളാന്ത് മാക്രോണിനെ നേരിട്ടുവിളിച്ച് ആശംസയര്‍പ്പിച്ചു. മാക്രോണുമായി ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ജപ്പാന്‍ പ്രധാമന്ത്രി ഷിന്‍സോ ആബെ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ തുടങ്ങിയ ലോക നേതാക്കളെല്ലാം മാക്രോണിന് ആശംസകളര്‍പ്പിച്ചു.


അക്രമം നടത്തിയ 150 പേര്‍ അറസ്റ്റില്‍

പാരിസ്: തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട് 150 പേരെ അറസ്റ്റ് ചെയ്തു. മാക്രോണ്‍ ജയിച്ചതിനു പിന്നാലെ രാത്രി തെരുവില്‍ അക്രമം നടത്തിയവരാണിവരെന്ന് പൊലിസ് പറഞ്ഞു.
വടക്ക് കിഴക്കന്‍ പാരിസിലാണ് സംഭവം. മാക്രോണിന്റെ വിജയത്തില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചെന്നും പൊലിസ് പറഞ്ഞു.


ഹാക്കിങ് നടത്തിയത് റഷ്യന്‍ സംഘമെന്ന് റിപ്പോര്‍ട്ട്

പാരിസ്: ഇമ്മാനുവല്‍ മാക്രോണിനെതിരേ നടന്ന കൂട്ട സൈബര്‍ ആക്രമണത്തിനു പിന്നില്‍ റഷ്യന്‍ സംഘമെന്ന് റിപ്പോര്‍ട്ട്.
യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ-മെയിലുകള്‍ ചോര്‍ത്തിയ അതേസംഘം തന്നെയാണ് മാക്രോണിന്റെ തെരഞ്ഞെടുപ്പ് രേഖകളടങ്ങിയ ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതെന്ന് വിവിധ സൈബര്‍ സുരക്ഷാ ഗവേഷണ സംഘങ്ങള്‍ വ്യക്തമാക്കി.
അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രട്ട് 28, ഫാന്‍സി ബിയര്‍, പൗണ്‍ സ്റ്റോം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഹാക്കിങ് സംഘമാണ് മാക്രോണിനുനേരെ കൂട്ട സൈബര്‍ ആക്രമണം നടത്തിയതെന്ന് ന്യൂയോര്‍ക്കിലെ ഫ്‌ളാഷ്‌പോയിന്റ്, ടോക്യോ ആസ്ഥാനമായ ട്രെന്‍ഡ് മൈക്രോ തുടങ്ങിയ സൈബര്‍ ഗവേഷണ സംഘങ്ങള്‍ ഫ്രഞ്ച് ഇന്റലിജന്‍സിന് വിവരം നല്‍കി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  a day ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  a day ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  a day ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  a day ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  a day ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  a day ago
No Image

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

Kerala
  •  a day ago