ഇറ്റലിയില്‍ കൊവിഡ് പരക്കുന്നു: മാസ്‌കും ഗ്ലൗസുമില്ലാതെ വൈദികരുടെ കൈകളില്‍ ചുംബിച്ച് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഇറ്റലിയില്‍ കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നതിനിടെ കൊവിഡ് നിയന്ത്രണങ്ങള്‍ അവഗണിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ നടന്ന ഒരു പരിപാടിയില്‍ മാസ്‌കും ഗ്ലൗസും ധരിക്കാതെ പങ്കെടുത്ത 83കാരനായ പോപ്പ് വൈദികരുടെ കൈകളില്‍ ചുംബിച്ചു.
ചിത്രങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. സാമൂഹികാകലം പാലിക്കാതെ കൂട്ടംകൂടി നില്‍ക്കുന്ന വൈദികര്‍ക്കിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നില്‍ക്കുന്നതും അതിലൊരു വൈദികന്റെ കൈകളില്‍ അദ്ദേഹം ചുംബിക്കുന്നതുമാണ് ചിത്രത്തിലുള്ളത്. അടുത്തിടെ നിയമിതരായ പുരോഹിതരാണ് ഇവരെന്നാണ് വിദേശ മാധ്യമമായ ഡെയ്‌ലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചുറ്റുമുള്ള വൈദികള്‍ മാസ്‌ക് ധരിച്ചിരുന്നുവെങ്കിലും പലരുടെയും മുഖവും മൂക്കും മറഞ്ഞിരുന്നില്ല.
മാസ്‌ക് ധരിക്കാത്ത ഒരു സഭാധ്യക്ഷന്‍ പോപ്പുമായി അടുത്തു നിന്ന് സംസാരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ചിത്രവും വാര്‍ത്തയും പുറത്തുവന്നതോടെ പോപ്പിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയ്‌ക്കെതിരെ വിമര്‍ശനം ശക്തമായി. വളരെ അസ്വസ്ഥജനകമായ ചിത്രമെന്നാണ് വത്തിക്കാന്‍ കമന്റേറ്റര്‍ റോബര്‍ട്ട് മിക്കന്‍സ് ട്വീറ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."