HOME
DETAILS
MAL
ബീരാന്‍കുട്ടി ഗുരുക്കളെ സാധു സംരക്ഷണസമിതി ആദരിച്ചു
backup
May 08 2017 | 20:05 PM
പൊന്നാനി: 25 വര്‍ഷത്തോളും ആതുര സേവനരംഗത്ത് പ്രവര്‍ത്തിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പൊന്നാനിയിലെ അല്‍ശിഫ മര്‍മ ചികിത്സാലയത്തിന്റെ ഉടമ ബീരാന്‍കുട്ടി ഗുരുക്കള്‍ക്ക് പൊന്നാനി സാധു സംരക്ഷണസമിതിയുടെ ഉപഹാരം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നല്കി.
ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്മാന് സി.പി മുഹമ്മദ്കുഞ്ഞി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഒ.ഒ.ഷംസു, അഷ്റഫ് പറമ്പില്‍, സാധു സംരക്ഷണ സമിതി ചെയര്മാന് എസ്.കെ മുസ്തഫ ഓ.ടു സാദിഖ്, സെമീര്‍, ലത്തീഫ്, കരീം എന്നിവര്‍ പങ്കെടുത്തു. അവശത അനുഭവിക്കുന്ന പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം നടത്തുക, കാന്‍സര്‍, കിഡ്നി, ഹൃദയരോഗങ്ങള്‍ ബാധിച്ച നിര്‍ധനരെ സഹായിക്കുക എന്നിവയാണ് ബീരാന്‍കുട്ടി ഗുരുക്കളുടെ പ്രധാന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."