HOME
DETAILS
MAL
ആരാധന ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം നിര്‍ണയിച്ചു
backup
October 07 2020 | 15:10 PM
മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച ജുമഅക്ക് 40 പേര്‍ക്ക് പങ്കെടുക്കാം. ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കും 40 പേരെയാണ് അനുവദിക്കുക. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം മാത്രമേ പാടുള്ളൂ.
ഹിന്ദു ആരാധനാലയങ്ങളില്‍ വിശേഷ പൂജ, പ്രത്യേക ആരാധന ചടങ്ങുകള്‍ എന്നിവ നടക്കുമ്പോള്‍ അതത് ആരാധനാലയങ്ങളുടെ സൗകര്യം അനുസരിച്ച് 40 പേരെ അനുവദിക്കും.
കൂടാതെ ശബരിമലയിലെ തുലാം മാസ പൂജക്ക് ഭക്തരെ കയറ്റുന്ന കാര്യത്തിലും തീരുമാനമായി. ദിവസേന 250 പേര്‍ക്കാണ് പ്രവേശനമുണ്ടാകുക. ശബരിമലയില്‍ പ്രവേശനത്തിന് ട്രയല്‍ നടത്താനും തീരുമാനം. ദര്‍ശനത്തിന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോധനയും നിര്‍ബന്ധമാണ്. നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്നും വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."