HOME
DETAILS

ലാവ്‌ലിനെ മറക്കാന്‍ കഴിയാത്തത് പ്രത്യേക മാനസികാവസ്ഥ: രമേശ് ചെന്നിത്തല

  
backup
May 21 2019 | 19:05 PM

%e0%b4%b2%e0%b4%be%e0%b4%b5%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%af


തിരുവനന്തപുരം: എസ്.എന്‍.സി ലാവ്‌ലിനുമായുള്ള ഇടപാട് ഇത്രയേറെ വിവാദമുണ്ടാക്കുകയും കേസാവുകയും ചെയ്തിട്ടും അവരെ മറക്കാന്‍ കഴിയാത്തത് പ്രത്യേക തരം മാനസികാവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


കിഫ്ബിയുടെ മസാലാ ബോണ്ട് നല്‍കുന്നത് ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിക്കാണെന്ന് പറയുന്നത് പ്രത്യേകതരം മാനസികാവസ്ഥയുടെ ഭാഗമാണെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മസാലാ ബോണ്ട് വാങ്ങിയ സി.ഡി.പി.ക്യൂവിന് ലാവലിനുമായുള്ള ബന്ധം പകല്‍ പോലെ വ്യക്തമാണ്. മുഖ്യമന്ത്രി മാത്രം വിചാരിച്ചാല്‍ അത് മറച്ചു വയ്ക്കാനാവില്ല. ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും സമ്മതിച്ചതാണ് ആ ബന്ധം.
ലാവ്‌ലിനില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ഉള്ളത് സി.ഡി.പി.ക്യൂവിന് ആണെന്നത് മാത്രമല്ല, സി.ഡി.പി.ക്യൂ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ നടപ്പാക്കുന്ന കണ്‍സോര്‍ഷ്യത്തെ നയിക്കുന്നതും ലാവ്‌ലിനാണ്. എന്നിട്ടും ലാവ്‌ലിനുമായി സി.ഡി.പി.ക്യൂവിന് ബന്ധമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ആരെ കബളിപ്പിക്കാനാണ് പാഴ്ശ്രമം നടത്തുന്നതെന്ന് ചെന്നിത്തല ചോദിച്ചു.


കിഫ്ബി മസാലാ ബോണ്ട് തീര്‍ത്തും സുതാര്യമായാണ് ഇറക്കിയതെന്ന് മുഖ്യമന്ത്രി പറയുന്നതും പൂര്‍ണമായും തെറ്റാണ്. അടിമുടി ദുരൂഹതയില്‍ മുങ്ങി നില്‍ക്കുകയാണ് ഇപ്പോഴും ഈ ഇടപാട്. പ്രതിപക്ഷ നേതാവ് കാര്യങ്ങള്‍ മനസിലാക്കാന്‍ തയാറാവുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പരിഹാസ്യമാണ്. സത്യം മൂടിവയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ മറ്റൊരു അടവായി ഇതിനെ കണ്ടാല്‍ മതി.
പിണറായി മുഖ്യമന്ത്രിയായിരിക്കെ പഴയ ലാവ്‌ലിന്‍ സുഹൃത്തുക്കള്‍ എങ്ങനെ കേരളത്തില്‍ വന്ന് വീണ്ടും ഇടപാട് നടത്തിയെന്നതിന് അധികം വിശദീകരണമൊന്നും നല്‍കേണ്ടതില്ല. എല്ലാം ജനങ്ങള്‍ക്ക് മനസിലാവുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

Kerala
  •  2 months ago
No Image

IN DEMAND JOB SECTORS IN DUBAI FOR 2024

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന് 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

National
  •  2 months ago
No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago
No Image

ലുലു ഓഹരി പൊതുജനങ്ങളിലേയ്ക്ക്; ഐ.പി.ഒ പ്രാഥമിക ഓഹരി വില്‍പന നടപടികള്‍ക്ക് തുടക്കമായി

uae
  •  2 months ago
No Image

'ഞാന്‍ കലൈഞ്ജറുടെ പേരമകന്‍, ഒരിക്കലും മാപ്പ് പറയില്ല'സനാതന ധര്‍മ വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഉദയനിധി

National
  •  2 months ago
No Image

ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും ചിത്രീകരിച്ച് ചാനലില്‍; തമിഴ് യുട്യൂബര്‍ നിയമക്കുരുക്കില്‍

National
  •  2 months ago
No Image

സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  2 months ago