കന്യാസ്ത്രീകള്‍ പ്രക്ഷോഭത്തിനിറങ്ങിയത് ഗൗരവതരം: വി.എസ്
തിരുവനന്തപുരം: പീഡന പരാതി ലഭിച്ചിട്ടും ജലന്ധര്‍ ബിഷപ്പിനെതിരേ ആരുടെ ഭാഗത്തുനിന്നും പ്രത്യക്ഷത്തില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ നീതിക്കായി സഭയിലെ കന്യാസ്ത്രീകള്‍ക്കു പരസ്യമായി പ്രക്ഷോഭ രംഗത്തിറങ്ങേണ്ടിവന്നത് അതീവ ഗൗരവത്തോടെ കാണണമെന്നു ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്.
സഭാംഗങ്ങള്‍ക്കിടയിലുള്ള ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ സഭതന്നെ കൈകാര്യം ചെയ്യുന്ന രീതി നമ്മുടെ നീതിന്യായ സംവിധാനത്തിനു നിരക്കുന്നതല്ല. ഉന്നത സ്ഥാനത്തിരിക്കുന്ന സ്വാധീനമുള്ള വ്യക്തിയാണ് രണ്ടര മാസമായി എല്ലാ അന്വേഷണ സംവിധാനങ്ങള്‍ക്കും മേലെ സ്വതന്ത്രനായി വിഹരിക്കുന്നതെന്നതിനാല്‍ ഇരകള്‍ അനുഭവിക്കുന്നതു വലിയ സമ്മര്‍ദമാണ്. ഇരകള്‍ക്കു നീതി ലഭ്യമാക്കാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും ഇനിയും കാലതാമസം വരുത്തരുതെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."