HOME
DETAILS
MAL
മന്ത്രി തോമസ് ഐസക്കിനെതിരേ ശ്രീധരന്‍പിള്ളയുടെ മാനനഷ്ടക്കേസ്
backup
May 21 2019 | 19:05 PM
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മന്ത്രി തോമസ് ഐസക്കിനെതിരേ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയുടെ മാനനഷ്ടക്കേസ്.
പത്ത് കോടി രൂപ നഷ്ടപരിഹാരവും ക്രിമിനല്‍ നിയമനടപടി പ്രകാരം ശിക്ഷയും നല്‍കണമെന്നും അല്ലെങ്കില്‍ അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിച്ച് നിയമപരമായി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് മന്ത്രി തോമസ് ഐസക്കിന് ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടിസയച്ചു.
സമൂഹമാധ്യമങ്ങളിലൂടെ തന്നെയും ബി.ജെ.പിയെയും അപകീര്‍ത്തിപ്പെടുത്തിയതിന് 11 കേസുകള്‍കൂടി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചതായി ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."