വ്യാപാരികള്‍ക്കു നേരെയുള്ള ആക്രമണം; പൊലിസ് നടപടികള്‍ ശക്തമാക്കണം
എടപ്പാള്‍: വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെ അക്രമം നടത്തുന്നവര്‍ക്കെതിരേ പൊലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാള്‍ യൂനിറ്റ് ആവശ്യപ്പെട്ടു.
വ്യാപാരികള്‍ക്കു നേരെയുള്ള ആക്രമണം വ്യാപകമാകുന്നതായും യോഗം വിലയിരുത്തി. കോഫി ഷോപ്പ് ജീവനക്കാരെ മര്‍ദിച്ചതാണ് ഒടുവിലത്തെ സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പു പൊന്നാനി റോഡിലെ ഫര്‍ണിച്ചര്‍ വ്യാപാരിയുടെ മകനെ കടയിലെത്തിയ സംഘം മര്‍ദിച്ചിരുന്നു. പൊന്നാനി റോഡിലെ ചായക്കടയുടെ മുന്‍വശം പൊളിച്ച സംഭവവുമുണ്ടണ്ടായി.
ദിവസങ്ങള്‍ക്കു മുന്‍പ് തൃശൂര്‍ റോഡിലെ ഹോം അപ്ലയന്‍സ് കടയ്ക്കു മുന്നില്‍ ബൈക്ക് നിര്‍ത്തിയതു ചോദ്യം ചെയ്ത ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്തു.
ബൈക്കിലെത്തിയ സംഘം ജീവനക്കാരനെ മര്‍ദിച്ചശേഷം കൂടുതല്‍പേരുമായി വീണ്ടണ്ടുമെത്തിയതോടെ സംഘര്‍ഷമുണ്ടണ്ടായി. പ്രശ്‌നം സങ്കീര്‍ണമായതോടെ വ്യാപാരി പണം നല്‍കിയാണു പ്രശ്‌നം പരിഹരിച്ചത്. വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെ അക്രമം നടത്തുന്നവര്‍ക്കെതിരേ പൊലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും അല്ലെങ്കില്‍ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും യോഗം അറിയിച്ചു.
ജില്ലാ പ്രസിഡന്റ് ഇ.പ്രകാശ്, എം.ശങ്കരനാരായണന്‍, കെ.എ.അസീസ്, ജാഫര്‍ കരിമ്പനക്കല്‍, ടി.എം.ബൈനേഷ്, സുലൈമാന്‍ ഐശ്വര്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."