പ്രഥമ ഹാഫിളിനെ ആദരിച്ചു
മനാമ: സമസ്ത ബഹ്റൈന്‍ കേന്ദ്ര മദ്റസയില്‍ നിന്ന് 15ാം വയസില്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി പ്രഥമ ഹാഫിള് പട്ടം നേടിയത് കാസര്‍കോട് സ്വദേശി. വിദ്യാനഗറിലെ മുഹമ്മദ് ഹനീഫ-ഷഹനാസ് ദമ്പതികളുടെ ഇളയ മകന് മുഹമ്മദ് സിനാനാണ് മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര മദ്റസയില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയത്.
ഹാഫിള് സിനാനെ സമസ്ത ബഹ്റൈന്‍ കമ്മിറ്റി ആദരിച്ചു. ചടങ്ങ് സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഹ്റൈന്‍ പാര്‍ലമെന്റംഗം ശൈഖ് അഹ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത സിനാന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു. അല്‍ ഹാഫിള് ശറഫുദ്ദീന്‍ ഉസ്താദിനെ ഗോള്‍ഡന്‍ കൈറ്റ് മുഹമ്മദ് ഹാജി ഷാളണിയിച്ച് ആദരിച്ചു.
അശ്റഫ് അന്‍വരി ചേലക്കര ഉദ്ബോധനം നടത്തി. എസ്.എം അബ്ദുല്‍ വാഹിദ്, ഗഫൂര്‍ കൈപ്പമംഗലം, മന്‍സൂര്‍ ബാഖവി കരുളായി, റബീഅ് ഫൈസി അമ്പലക്കടവ്, ശറഫുദ്ദീന്‍ മാരായമംഗലം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."