ഭൂരഹിതര്‍ക്ക് കിടപ്പാടമൊരുക്കാന്‍ പൊല്‍പ്പാക്കരയില്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി
എടപ്പാള്‍: ഭൂരഹിതരായ ഒട്ടേറെപ്പേര്‍ക്ക് കിടപ്പാടമൊരുക്കുക എന്ന ലക്ഷ്യവുമായി സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പിലാക്കുന്നു. എടപ്പാള്‍ പൊല്‍പ്പാക്കരയിലെ ഒരേക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ നേതൃത്വത്തിലാണ് പൊല്‍പ്പാക്കര അഞ്ചാം വാര്‍ഡില്‍ പഞ്ചായത്ത് വാങ്ങിയ 1.45 ഏക്കര്‍ സ്ഥലത്ത് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആശ്രയ പദ്ധതി പ്രകാരമാണ് എടപ്പാള്‍ പഞ്ചായത്തിലെ അന്നത്തെ ഭരണസമിതി സ്ഥലം വാങ്ങിയത്. നേരത്തേ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെ സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് വീടു നിര്‍മിച്ചുനല്‍കാന്‍ പദ്ധതി തയാറാക്കിയിരുന്നെങ്കിലും സാങ്കേതിക തടസംമൂലം കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് മന്ത്രി കെ.ടി.ജലീലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലേക്ക് സ്ഥലം തിരഞ്ഞെടുത്തത്. കണ്ടെണ്ടത്തിയ സ്ഥലം യോജ്യമാണെന്ന് കുടുംബശ്രീയും തദ്ദേശ വകുപ്പും റിപ്പോര്‍ട്ട് നല്‍കി. ഭൂമിയുടെ നിയമപരമായ സാധുത പരിശോധിക്കാന്‍ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടണ്ട്. ഇവര്‍ സ്ഥലം സന്ദര്‍ശിച്ച് അനുകൂല റിപ്പോര്‍ട്ട് നല്‍കുന്നതോടെ പദ്ധതി യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആശ്രയ പദ്ധതി പ്രകാരം സ്ഥലത്ത് വീടു നിര്‍മിച്ചുനല്‍കാന്‍ പ്രാഥമിക പട്ടികയിലുണ്ടണ്ടായിരുന്ന എടപ്പാള്‍ പഞ്ചായത്തിലെ ഭൂരഹിതരായ 32 കുടുംബങ്ങള്‍ക്ക് പുതിയ പദ്ധതി പ്രകാരം ഫ്‌ലാറ്റ് നിര്‍മിച്ചാല്‍ മുന്‍ഗണന ലഭിക്കും. ഫ്‌ലാറ്റ് മാതൃകയില്‍ 600 ചതുരശ്ര അടിയില്‍ 100 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കുക. രണ്ടണ്ടു മുറികള്‍, ഒരു ഹാള്‍, അടുക്കള എന്നിവ ഓരോ വീട്ടിലുമുണ്ടണ്ടാകും. ഊരാളുങ്കല്‍ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല.
ഇവരുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസം സ്ഥലം സന്ദര്‍ശിക്കും. പദ്ധതിപ്രദേശത്തേക്കുള്ള റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഈ മാസം തറക്കല്ലിടാനാണ് ആലോചനയെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബിജോയ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."