അരീക്കോട് ഐ.ടി പാര്‍ക്ക് ഊര്‍ങ്ങാട്ടിരിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് നിവേദനം നല്‍കി
അരീക്കോട്: ഐ.ടി പാര്‍ക്ക് പദ്ധതി ഊര്‍ങ്ങാട്ടിരിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഐ.ടി പാര്‍ക്ക് വികസന സംരക്ഷണ സമിതി ജില്ലാ കലക്ടര്‍ അമിത് മീണക്ക് നിവേദനം നല്‍കി.
ജനകീയ എതിര്‍പ്പ് മൂലം പദ്ധതിക്കായി ഭൂമിയേറ്റെടുക്കല്‍ നടപടിയില്‍ തടസം നേരിട്ടിരുന്നു ഭൂമിയുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പദ്ധതിയുടെ നടത്തിപ്പിനെ പ്രതിസന്ധിയിലാക്കുകയും പദ്ധതി നിര്‍ജീവമാകുകയും ചെയ്ത സാഹചര്യത്തിലാണ് പാര്‍ക്ക് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഈസ്റ്റ് വടക്കുമുറിയിലേക്ക് മാറ്റണമെന്നാവശ്യമുയര്‍ന്നത്.
നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് നിലവിലുള്ള ഭൂമിയുടെ വില ഭൂമി ഉടമക്ക് നല്‍കി അവര്‍ക്ക് പുനരധിവാസത്തിന് സൗകര്യമൊരുക്കാന്‍ തയാറായാല്‍ ഏറനാടിന്റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് ഐ.ടി പാര്‍ക്ക് വികസനസംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."