"വിമാന ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കണം" കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്കും എംപിമാര്‍ക്കും സന്ദേശവുമായി ബഹ്റൈന്‍ യാത്രാ കൂട്ടായ്മ
മനാമ: നാട്ടില്‍ നിന്നും ബഹ്‌റൈനിലേക്കും, തിരിച്ചും എയര്‍ ബബിള്‍ ഉടമ്പടി പ്രകാരം യാത്ര ചെയ്യുന്നതിന് സര്‍ക്കാര്‍ നിരക്ക് നിശ്ചയിക്കണമെന്ന് ബഹ്റൈന്‍ യാത്രാ കൂട്ടായ്മ കേന്ദ്ര-കേരള സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
നാട്ടില്‍ പോയി തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരുടേയും, അവരെ സഹായിക്കുന്നവരുടേയും ഒരു വാട്‌സപ്പ് കൂട്ടായ്മ ബഹ്റൈന്‍ യാത്ര ഗ്രൂപ്പ് എന്ന പേരില്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് കേരളത്തിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സന്ദേശം അയക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കോവിഡ് കാരണം നാട്ടില്‍ ലീവിന് പോയി തിരിച്ചു ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തികമായി താങ്ങാന്‍ കഴിയാത്തത്ര ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ ഉള്ളതെന്നും, നിരക്ക് നിശ്ചയിച്ച് സാധാരണക്കാര്‍ക്ക് യാത്രക്കുള്ള വഴി ഒരുക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. വിവരങ്ങള്‍ക്ക്; +973 3375 0999.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."