നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ മുരളിധരന്‍ കർത്തക്ക് ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കി
മനാമ: നാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥന്‍ മുരളീധരന്‍ ആര്‍ കർത്തക്ക് മലയാളി സാമൂഹ്യപ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കി.
26 വർഷത്തെ സേവനത്തിനു ശേഷമാണ് മുരളീധരൻ ജന്മനാട്ടിലേക്ക് മടങ്ങുന്നത്.
ഈ മാസം 8 ന് ബഹ്റൈനില്‍ നിന്നും യാത്ര തിരിക്കുന്നഅദ്ധേഹം ശിഷ്ട കാലം മുംബെയിൽ കഴിയാനാണ് ആഗ്രഹിക്കുന്നത്.
ബഹ്റൈനില്‍ നടന്ന യാത്രയപ്പ് ചടങ്ങില്‍ കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിന്‍റെ നേതൃത്വത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് സ്നേഹോപഹാരം കൈമാറി.
മുരളീധർ കർത്തയുടെ ഔദ്യോഗികമായ മികച്ച സേവനവും സ്നേഹവും കരുണയും എന്നെന്നും ഓർമ്മിപ്പിക്കപ്പെടുമെന്ന് സുബൈർ കണ്ണൂര്‍ പറഞ്ഞു.
ആ കൈകളിൽ പ്രതീക്ഷയോടെ എല്പിക്കപ്പെട്ട ഒരു കടലാസും പരിഹാരം കാണാതെ തിരിച്ച് ലഭിച്ചിട്ടില്ല എന്ന സന്തോഷമാകും ഇന്ത്യൻ എംബസിയെ ഇക്കാലയളവിൽ തങ്ങളുടെ ഹൃദയം പൊളളുന്ന പരാതിയുമായി സമീപിച്ച ഓരോ പ്രവാസിക്കും അനുഭവപ്പെട്ടിരിക്കുകയെന്ന് ചടങ്ങില്‍ പങ്കെടുത്തുവര്‍ അഭിപ്രായപ്പെട്ടു.
സാമൂഹ്യ പ്രവര്‍ത്തകരായ കെ.ടി.സലീം, നിസാർ കൊല്ലം. ശ്രീജിത്. പി,നജീബ് കടലായി, ലത്തീഫ് മരക്കാട്ട് , ഹാരിസ് പഴയങ്ങാടി, റാഷി കണ്ണങ്കോട് എന്നിവര്‍ സംസാരിച്ചു.
കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ചടങ്ങില്‍ അൻവർകണ്ണൂർ, നൗശാദ്പൂനൂർ, സൈനുൽ കൊയിലാണ്ടി, നുബിൻ ആലപ്പുഴ, മൻസൂർ കണ്ണൂർ, നജീബ് കണ്ണൂർ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."