HOME
DETAILS
MAL
പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം: ഡോ.ബാലകൃഷ്ണപിള്ള
backup
September 08 2018 | 19:09 PM
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ പ്രകൃതി സംരക്ഷിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചര്‍ച്ച നടത്തണമെന്ന് ഡവലപ്‌മെന്റ് ഇക്കോളജിസ്റ്റ് ഡോ. എ.കെ ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മലകളും കാടുകളും നശിപ്പിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ കേരളം അവസാനിപ്പിക്കണം. മലകളില്‍ നിന്നുള്ള ഉറവകള്‍ അടയ്ക്കരുത്. അവ തുറന്നിടണം. മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാവുന്നത് പ്രകൃതി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലാണ്. ജപ്പാനിലെപ്പോലെ കേരളത്തിലും പരമാവധി മരത്തൈകള്‍ വച്ചുപിടിപ്പിക്കണം. പ്രകൃതിക്ക് അനുയോജ്യമായ വികസന നയമാണ് സര്‍ക്കാര്‍ പിന്തുടരേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. രാജ്‌മോഹന്‍ പിള്ള, ഗീതു ശിവറാം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."