കലോത്സവം നടത്തിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് കെ.എസ്.യു
കോഴിക്കോട്: സാമ്പത്തിക ധൂര്‍ത്ത് കുറച്ച് ജനകീയ പങ്കാളിത്തത്തോടെ സ്‌കൂള്‍ കലോത്സവം നടത്തണമെന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനു കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവവും ആഘോഷവും രണ്ടാണെന്ന ബോധ്യമില്ലാത്തവരാണ് കലോത്സവം വേണ്ടെന്നതരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കലോത്സവം നടത്തിയില്ലെങ്കില്‍ കെ.എസ്.യു പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അഭിജിത്ത് പറഞ്ഞു.
കാരക്കോണം മെഡിക്കല്‍ കോളജിലെ സമുദായത്തിനു സംവരണം ചെയ്ത മാനേജ്‌മെന്റ് ക്വാട്ട സീറ്റിനായി സി.എം.എസ് ആംഗ്ലിക്കന്‍ സഭ ബിഷപ്പ് ഡേവിഡ് വി. ലൂക്കോസ് പത്തുലക്ഷം രൂപ വാങ്ങി ആംഗ്ലിക്കന്‍ സഭാംഗം എന്നു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയരക്ടര്‍, ഡി.ജി.പി എന്നിവര്‍ക്കു കെ.എസ്.യു പരാതി നല്‍കിയിട്ടുണ്ട്. കാരക്കോണം മെഡിക്കല്‍ കോളജ് നടത്തിയ മുഴുവന്‍ അഡ്മിഷനുകളും പുനഃപരിശോധിക്കണമെന്നും അനര്‍ഹരെ പുറത്താക്കണമെന്നും എന്‍ട്രന്‍സ് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രളയത്തെ തുടര്‍ന്നു കെ.എസ്.യു ആവിഷ്‌കരിച്ച 'സഹപാഠിക്ക് സ്‌നേഹപൂര്‍വം' പദ്ധതിയില്‍ പുസ്തകങ്ങളുടെയും പഠനോപകരങ്ങളുടെയും വിതരണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.ടി നിഹാലും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."