നജ്റാന്‍ വിമാനത്താവളം ആക്രമിച്ചെന്നു ഹൂതികള്‍
റിയാദ്: സഊദി അറേബ്യക്കെതിരേ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം. തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്തെ വിമാനത്താവളം ലക്ഷ്യമാക്കിയാണ് ഡ്രോണ്‍ സ്‌ഫോടനശ്രമം ഉണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ അനുകൂല ഹൂതികള്‍ തങ്ങളുടെ അല്‍ മസീറ സാറ്റലൈറ്റ് വാര്‍ത്താ ചാനലിലൂടെയാണ് ആക്രമണം നടത്തിയതായി അവകാശപ്പെട്ടത്. നജ്‌റാനിലെ വിമാനത്താവളം തങ്ങളുടെ ഖസീഫ് 2 കെ ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഇവര്‍ അവകാശപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ നഗരത്തെ ലക്ഷ്യമാക്കി ആക്രമണം നടന്നതായി സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വിമാനത്താവളത്തെ ലക്ഷ്യമാക്കിയാണോ ആക്രമണമെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല. നാശനഷ്ടമുണ്ടായോ എന്നതും വ്യക്തമല്ല. എണ്ണക്കപ്പലുകള്‍ക്ക് നേരെയും സഊദി പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെയും നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസം മക്ക, ജിദ്ദ നഗരങ്ങളെ ലക്ഷ്യമാക്കി ഹൂതികള്‍ മിസൈല്‍ വിക്ഷേപിച്ചിരുന്നു. എന്നാല്‍ അത് സഊദി തകര്‍ത്തിരുന്നു. റിയാദില്‍ നിന്ന് 840 കി.മീ അകലെയുള്ള നജ്‌റാന്‍ സഊദി- യമന്‍ അതിര്‍ത്തിയിലാണ്. ഇവിടെ മുമ്പും ഹൂതി ആക്രമണമുണ്ടായിട്ടുണ്ട്.
യമനില്‍ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യത്തിന്റെ വ്യോമാക്രമണത്തില്‍ ആയിരങ്ങളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 2015ല്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ ഇറാന്‍ അനുകൂലികളായ ഹൂതികള്‍ പുറത്താക്കിയതോടെയാണ് സഊദി സഖ്യം യമനില്‍ ആക്രമണങ്ങള്‍ തുടങ്ങിയത്.
ഇതോടെ 33 ലക്ഷം ആളുകളാണ് അഭയാര്‍ഥികളായി പോയത്. രണ്ടര കോടിയോളം പേര്‍ (ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ) സഹായങ്ങള്‍ ആവശ്യമായി കഴിയുന്നു.
ഇതാണ് സഊദിക്കു നേരെ ആക്രമണം നടത്താന്‍ ഹൂതികളെ പ്രേരിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."