'പെല്ലെറ്റ് ഗണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കൂ'- എല്ലാം കഴിഞ്ഞശേഷം സൈന്യത്തോട് രാജ്നാഥ് സിങിന്റെ അഭ്യര്‍ഥന
ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ പെല്ലെറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. കശ്മീരിലെ സംഘര്‍ഷ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈന്യത്തിനു നേരെ കല്ലെറിയുന്നത് നിര്‍ത്തണമെന്ന് കശ്മീരിലെ യുവാക്കളോടായി രാജ്നാഥ് സിങ് അഭ്യര്‍ഥിച്ചു. കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്താന് ഇടപെടുന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് ഒരു തേഡ് പാര്‍ട്ടിയുടെയും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ തീവ്രവാദത്തിന്റെ പിടിയിലാണ്. തീവ്രവാദികളെ കൊല്ലാന്‍ ലാല്‍ മസ്ജിദില്‍ നിങ്ങള്‍ സമ്മര്‍ദം ചെലുത്തി. പക്ഷെ, മറ്റൊരുവശത്ത് കശ്മീരി യുവാക്കളോട് ആയുധമെടുക്കാന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘര്‍ഷത്തില്‍ പരുക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ആവശ്യമായ ചികിത്സ കശ്മീരിലില്ലെങ്കില് ഡല്‍ഹിയിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."