HOME
DETAILS
MAL
കെ. കരുണാകരന് സ്മാരക അഖിലകേരള ചിത്രരചനാ മത്സരം
backup
May 08 2017 | 20:05 PM
മലപ്പുറം: കലാകാരന്മാരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ആര്‍ട്ടിസ്റ്റ് യൂനിയന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 12 ന് ഡി.ടി.പി.സി ഓഡിറ്റോറിയത്തില്‍ ചിത്രരചനാ മത്സരം നടത്തുന്നു. എല്‍.പി, യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് മത്സരം.
12ന് രാവിലെ പത്തിന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്യും. മത്സരങ്ങള്‍ക്ക് യു.പി, എച്ച്.എസ് വിഭാഗത്തിന് നിര്‍ദ്ദേശിക്കുന്ന വിഷയത്തിലായിരിക്കും മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പ്രായം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയുമായി 12 ന് രാവിലെ 9 മണിക്ക് മുമ്പ് മലപ്പുറം ഡി.ടി.പി.സി ഹാളിലെത്തണം. ഫോണ്‍: 9746639152
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."