HOME
DETAILS
MAL
എന്ജിന് തകരാര്‍; പാസഞ്ചര്‍ ട്രെയിന്‍ രണ്ടര മണിക്കൂര്‍ നിര്‍ത്തിയിട്ടു
backup
May 08 2017 | 20:05 PM
പരപ്പനങ്ങാടി: എന്ജിന് തകരാര്‍ മൂലം തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ രണ്ടരമണിക്കൂര്‍ പരപ്പനങ്ങാടിയില്‍ നിര്‍ത്തിയിട്ടു.
എട്ടേമുക്കാലിന് പരപ്പനങ്ങാടിയിലെത്തിയ വണ്ടി പുറപ്പെട്ട ഉടനെ വഴിയില്‍ നില്‍ക്കുകയായിരുന്നു.
താനൂര്‍ വിട്ടയുടനെ വണ്ടിക്കു വേഗത കുറഞ്ഞതായി യാത്രക്കാര്‍ പറയുന്നു. മറ്റു ഡിവിഷനുകളിലെ പാളങ്ങളില്‍ ഓടി പഴകിയശേഷം മലബാറിലെ സര്‍വിസിനായി പാലക്കാട് ഡിവിഷനിലേക്ക് തള്ളിയ എന്‍ജിനാണ് ഇതെന്നാണ് യാത്രക്കാര്‍ പറയുന്നത്.
കോഴിക്കോട്ടുനിന്ന് മറ്റൊരു എന്ജിന് എത്തിച്ചാണ് പതിനൊന്നു മണിക്ക് ശേഷം യാത്ര പുനരാരംഭിച്ചത്. അത്യാവശ്യകാര്യങ്ങള്‍ക്ക് പോകുകയായിരുന്ന യാത്രക്കാര്‍ ബസുകളിലും ടാക്സികളിലും മറ്റുമാണ് യാത്ര പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."