പോക്സോ ദുരുപയോഗം ചെയ്യുന്നത് തടയണം: സുന്നി ബാലവേദി
ചേളാരി: കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്ന പോക്സോ നിയമം നിരപരാധികളെ ഇല്ലായ്മ ചെയ്യാനുള്ള ഉപാധിയായി മാറ്റരുതെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
കുട്ടികള്‍ക്ക് നേരെയുള്ള അക്രമം നിയന്ത്രിക്കലാകണം നിയമത്തിന്റെ ഉദ്ദേശ്യം. നിരപരാധികളെ വേട്ടയാടാനായി പോക്സോയെ ഉപയോഗിക്കരുത്. വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന അക്രമങ്ങള്‍ ഗൗരവമുള്ളതാണെന്നും അത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരേ സമൂഹത്തിന്റെ ജാഗ്രത വേണമെന്നും യോഗം അഭിപ്രായപ്പെട്ടു.സംസ്ഥാന ചെയര്മാന് അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി അധ്യക്ഷനായി. പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി മുഖ്യപ്രഭാഷണം നടത്തി. ഹസൈനാര്‍ ഫൈസി ഫറോക്ക്, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര, ഫര്ഹാന് മില്ലത്ത്, ശഫീഖ് മണ്ണഞ്ചേരി, യാസര്‍ അറഫാത്ത് ചെര്‍ക്കള, മുഹമ്മദ് നാസിഫ് തൃശൂര്‍, ഹാമിസുല്‍ ഫുആദ് വെള്ളിമാട്കുന്ന്, അഫ്സല് രാമന്തളി, റിസാല്‍ദര്‍ അലി ആലുവ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."