മലയാളി യുവാക്കളുടെ തിരോധാനം; ബഹ്റൈന്‍ മലയാളികള്‍ ബോധവല്‍ക്കരണ കാംപയില്‍ നടത്തുന്നു
മനാമ: മലയാളി യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ തീവ്രവാദത്തിനെതിരെ ബോധവല്‍ക്കരണവുമായി ബഹ്റൈന്‍ മലയാളികള്‍. ഇതിന്റെ ഭാഗമായി ബഹ്റൈന്‍ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ സ്വാഗത സംഘം രൂപീകരിച്ചതായി കോ ഓഡിനേഷന്‍ കമ്മറ്റി ഓഫ് മുസ്ലിം അസോസിയേഷന്‍സ് (സി.സി.എം.എ) ഭാരവാഹികള്‍ അറിയിച്ചു.
'ഇസ്ലാമും തീവ്രവാദവും' എന്ന തലവാചകത്തില്‍ നടക്കുന്ന ദ്വൈമാസ കാന്പയിന്റെ വിജയത്തിനായി സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ചെയര്‍മാനായി വിപുലമായ സ്വാഗത സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. കെ.എം.സി.സി ബഹ്റൈന്‍ പ്രസിഡന്റ് എസ്.വി അബ്ദുല്‍ ജലീല്‍ ജനറല്‍ കണ്‍വീനറാണ്.
അബ്ദുല്‍ ഗഫൂര്‍ പാടൂര്‍, സഈദ് റമദാന് നദ്വി, അബ്ദുല്‍ മജീദ് കുറ്റ്യാടി എന്നിവര്‍ വൈസ് ചെയര്മാന്മരും ജമാല്‍ നദ്വി ഇരിങ്ങല്‍, നദീര്‍ ചാലില്‍, കുഞ്ഞമ്മദ് ഹാജി, നൂറുദ്ദീന്‍ ഷാഫി, എ.പി.സി അബ്ദുല്ല മുസ്ലിയാര് എന്നിവര്‍ കണ്‍വീനര്‍മാരുമാണ്. സി.കെ അബ്ദുറഹ്മാന്, കുട്ടൂസ മുണ്ടേരി, യാക്കൂബ് ഈസ, അഹ്മദ് റഫീഖ്, ബഷീര്‍ മദനി എന്നിവരാണ് സ്വാഗതസംഘം രക്ഷാധികാരികള്‍. സമസ്ത ബഹ്റൈന്‍, കെ.എം.സി.സി, ഫ്രെന്റ്സ് സോഷ്യല്‍ അസോസിയേഷന്, അല്‍ അന്‍സാര്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ഇന്ത്യന്‍ സലഫി സെന്റര്‍ (കെ.എന്‍.എം), ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി തുടങ്ങിയ എല്ലാ മുസ്ലിം സംഘടനകളുടെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്നതാണ് സ്വാഗത സംഘം.
സ്വാഗതസംഘം രൂപവല്‍കരണ യോഗത്തില്‍ സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്.വി അബ്ദുല്‍ ജലീല്‍, ഇ.കെ സലീം, ജമാല്‍ നദ്വി ഇരിങ്ങല്‍, അസൈനാര്‍ കളത്തിന്കല്, സിദ്ദീഖ് പി.വി, സഈദ് റമദാന് നദ്വി, നദീര്‍ ചാലില്‍, കുഞ്ഞമ്മദ് വടകര, നൂറുദ്ദീന്‍ ഷാഫി, ജൗഹര്‍ ഫാറൂഖി, എ.പി.സി അബ്ദുല്ല മുസ്ലിയാര്, അബ്ദുല്‍ അസീസ്, അബ്ദുല്‍ ഗഫൂര്‍ പാടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."