HOME
DETAILS
MAL
എയര്‍ ടാക്സി: യൂബര്‍ അധികൃതര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
backup
September 08 2018 | 19:09 PM
ന്യൂഡല്‍ഹി: എയര്‍ ടാക്സി സേവനം ഇന്ത്യയില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യൂബര്‍ അധികൃതര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. യൂബറിന്റെ വൈമാനിക യാത്രാ വിഭാഗം മേധാവി എറിക് അലിസണ്, നിര്‍മാണ വിഭാഗം മേധാവി നിഖില്‍ ഗോയല്‍ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിലുള്ള വായുമലിനീകരണം ഏതെല്ലാം രീതിയില്‍ കുറക്കാനാകും എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി യൂബര്‍ അധികൃതരുമായി ചര്‍ച്ച നടത്തി. ടാക്സി സേവനത്തിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന യൂബര്‍ എയര്‍ വരുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."