HOME
DETAILS
MAL
പശ്ചിമേഷ്യയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും തടയുമെന്ന് സഊദി
backup
May 22 2019 | 08:05 AM
ജിദ്ദ: പശ്ചിമേഷ്യയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും തടയുമെന്ന് സഊദി. അതേ സമയം യുദ്ധം തടയുമെന്ന നേരത്തെയുള്ള പ്രഖ്യാപനം മന്ത്രിസഭ ആവര്‍ത്തിച്ചു. ആഗോള എണ്ണ വിപണി സന്തുലിതമാക്കാനുള്ള നടപടിയുണ്ടാവുമെന്ന് സല്മാന് രാജാവ് മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.
ഇറാനെതിരായ നീക്കം അമേരിക്കയും അറബ് രാഷ്ട്രങ്ങളും ശക്തമാക്കുന്നതിനിടെയാണ് സഊദി അറേബ്യ ഒരിക്കല്‍ കൂടി നിലപാട് ആവര്‍ത്തിച്ചത്. യുദ്ധം ഒഴിവാക്കണമെന്നതാണ് സഊദിയുടെ താല്പര്യം. ഇത് തടയാന്‍ ആവശ്യമായതെല്ലാം ചെയ്യും. സമാധാനമാണ് രാജ്യം ആഗ്രഹിക്കുന്നത്.
ഒപ്പം ആഗോള വിപണിയില്‍ എണ്ണയുടെ വില സന്തുലിതമായി നിലനില്‍ക്കാനുള്ള നീക്കങ്ങളുണ്ടാകുമെന്നും യോഗം പ്രസ്താവനയില്‍ പറഞ്ഞു. സല്മാന് രാജാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."